കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് 88.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ബെം​ഗളൂരുവിൽ ക്രഷര്‍ ബിസിനസ് നടത്തുന്ന ആളൂര്‍ സ്വദേശിയായ സ്ത്രീ, ഇവരുടെ മകൻ എന്നിവരിൽ നിന്ന് ബെം​ഗളൂരുവിലെ കരിങ്കല്‍ ക്വാറിയില്‍ ഷെയര്‍ ഹോള്‍ഡറാക്കാമെന്ന് പറഞ്ഞ് 88.25 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. ആളൂര്‍ വെള്ളാംഞ്ചിറ സ്വദേശി അരിക്കാടന്‍ വീട്ടില്‍ വാട്‌സണ്‍ (42) നെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എം. ഉല്ലാസ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വാട്‌സണ്‍ ബഹ്‌റൈനില്‍ ഷേക്ക് ഹമ്മദ് എന്ന വ്യക്തിയുടെ സ്ഥാപനങ്ങളുടെ ജനറല്‍ മാനേജറായി ജോലി നോക്കുന്ന സമയത്ത് സ്ഥാപനത്തില്‍ സാമ്പത്തിക തിരിമറി നടത്തിയിരുന്നു.

സ്ഥാപന ഉടമ ഷേക്ക് ഹമ്മദതിന്റെ പരാതിയില്‍ ശിക്ഷിക്കപ്പെട്ട് ബഹ്‌റൈനില്‍ നാല്മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പണം തിരികെ അടച്ചാണ് അന്ന് ജയില്‍ മോചിതനായത്. കൂടാതെ പരാതിക്കാരിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞ കേസിലും പ്രതിയാണ്. തൃശൂര്‍ റൂറല്‍ ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. ഉല്ലാസ് കുമാര്‍ എം.ജി., എസ്.ഐമാരായ ബെനഡിക്ട്, രാജേഷ്, ശിവന്‍, ജി.എ.എസ്.ഐമാരായ റാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...