ലേബര്‍ കോഡ് കരട് വിജ്ഞാപനം കേരളത്തിലും ; മുന്നണിയറിയാതെ തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കിയത് 2021ല്‍ , തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലേബര്‍ കോഡ് കരട് വിജ്ഞാപനം കേരളത്തിലും. തൊഴിലാളി സംഘടനകളും മുന്നണിയുമറിയാതെ തൊഴില്‍ വകുപ്പ് വിജ്ഞാപനം ഇറക്കിയത് 2021ലാണെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ പുറത്തെത്തി. കോഡ് നടപ്പാക്കാന്‍ ഉദ്ദേശമില്ലാത്തത് കൊണ്ട് തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ ന്യായീകരണം. ലേബര്‍ കോഡിനെതിരെ രാജ്യമെമ്പാടുമുള്ള വിവിധ തൊഴിലാളി സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.

ലേബര്‍ കോഡിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിഐടിയു നേതൃത്വം നല്‍കുമ്പോഴാണ് സംസ്ഥാനം കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായിട്ടുള്ള കരട് വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയതെന്നത് ഏറെ ശ്രദ്ധേയമാണ്. മുന്നണിയിലോ തൊഴിലാളി സംഘടനകളുമായോ ചര്‍ച്ച ചെയ്യാതിയായിരുന്നു 2021 ല്‍ വിജ്ഞാപനം പുറത്തിറക്കിയത്. രഹസ്യമായി ഇറക്കിയ കരട് വിജ്ഞാപനത്തില്‍ തുടര്‍ നടപടി ഉണ്ടായില്ല. കേന്ദ്ര നിര്‍ദ്ദേശമനുസരിച്ച് ഉദ്യോഗസ്ഥ തലത്തിലാണ് കരട് തയ്യാറാക്കിയതെന്നും നടപ്പാക്കാന്‍ ഉദ്ദേശിക്കാത്തത് കൊണ്ടാണ് തൊഴില്‍സംഘടനകളുടെ യോഗം വിളിക്കാത്തതെന്നും തൊഴില്‍മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...