തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍നിന്ന് കിണ്ടികള്‍ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍നിന്ന് കിണ്ടികള്‍ മോഷ്ടിച്ച കള്ളന്‍ പിടിയില്‍. നെല്ലിമൂട് മാങ്കൂട്ടത്തില്‍ വീട്ടില്‍ സനില്‍കുമാര്‍ (49) ആണ് തിരുവല്ലം പോലീസിന്റെ പിടിയിലായത്. ബലിതര്‍പ്പണ ചടങ്ങിന് ഉപയോഗിക്കുന്ന കിണ്ടികള്‍ പെറുക്കി ബാഗിലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച സനില്‍കുമാറിനെ ദേവസ്വം ജീവനക്കാര്‍ പിടികൂടി തടഞ്ഞുവെക്കുകയായിരുന്നു. പോലീസിനെ വിളിക്കുന്നതിനിടയില്‍ ഇയാള്‍ കരിങ്കല്‍ ഭിത്തിയില്‍ തലയിടിച്ചുപൊട്ടിച്ച് മുറിവേല്‍പ്പിച്ച് രക്ഷപ്പെടാനും ശ്രമം നടത്തി. സ്ഥലത്തെത്തിയ തിരുവല്ലം പോലീസ് സനില്‍കുമാറിനെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് സ്റ്റേഷനിലെത്തിച്ചത്. ബലിതര്‍പ്പണ ചടങ്ങിനായി ക്ഷേത്രത്തില്‍നിന്ന് ഭക്തര്‍ക്ക് നല്‍കുന്ന കിണ്ടികളാണ് ഇയാള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചത്.

സനില്‍കുമാര്‍ മോഷ്ടിച്ച നാലുകിണ്ടികള്‍ ബാഗില്‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8.30-ന് ബലിതര്‍പ്പണ ചടങ്ങിന് ശേഷമാണ് സംഭവം. ക്ഷേത്രത്തിന് മുന്‍ഭാഗത്തെ ഗണപതി പ്രതിഷ്ഠയ്ക്കടുത്ത് ബലിതര്‍പ്പണ ചടങ്ങുണ്ടായിരുന്നു. ഇത് പൂര്‍ത്തിയാക്കിശേഷം ഭക്തര്‍ ദേഹശുദ്ധി വരുത്താന്‍ പോകും. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കിണ്ടികള്‍ സനില്‍കുമാര്‍ പെറുക്കി ബാഗിലാക്കാന്‍ ശ്രമിക്കുന്നത് ദേവസ്വം ജീവനക്കാര്‍ കണ്ടു. ഇതേ തുടര്‍ന്നാണ് ഇയാളെ തടഞ്ഞുവെച്ച് തിരുവല്ലം പോലീസിന് കൈമാറിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...