ഒളിവിൽ കഴിഞ്ഞുവന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കുടുങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പിടിച്ചുപറി, കവർച്ച തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പോലീസിന്റെ വലയിൽ കുടുങ്ങി. കുളനട തുമ്പമൺ താഴം അമ്പലക്കടവ് മാമ്പള്ളിൽ വീട്ടിൽ കമലാസനന്റെ മകൻ കമലൻ രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് കുമാറി(39) നെയാണ് ഇലവുംതിട്ട പോലീസിന്റെ പ്രത്യേക അന്വേഷണസംഘം കുടുക്കിയത്. പന്തളം, പത്തനംതിട്ട, ഇലവുംതിട്ട, ചാലക്കുടി പോലീസ് സ്റ്റേഷനുകളിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ പ്രതിയായശേഷം ഒളിവിലായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്ന ക്രിമിനൽ കേസ് പ്രതികളുടെ വിവരങ്ങൾ ശേഖരിച്ച് പിടികൂടുന്നതിനായി പ്രത്യേകസംഘത്തെ അഡീഷണൽ എസ് പിയുടെ നിർദേശപ്രകാരം നിയോഗിച്ചിരുന്നു.

പത്തനംതിട്ട ഡി വൈ എസ് പിയുടെ മേൽനോട്ടത്തിലുള്ള സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ ഇന്ന് രാവിലെ അമ്പലക്കടവ് ഭാഗത്തുനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ നീക്കത്തെപ്പറ്റി രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ തന്ത്രപരമായി കുടുക്കുകയാണ് ഉണ്ടായത്. പോലീസ് ഇൻസ്‌പെക്ടർ ദീപുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ ശശികുമാർ, എസ് സി പി ഓ സന്തോഷ്‌, സി പി ഓമാരായ നിധീഷ് കുമാർ, അമൽ എന്നിവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...