പൂക്കോട്ടുംപാടം : വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി പൂക്കോട്ടുംപാടം പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം അരുവിക്കര സ്വദേശി ഹാഷിം മുഹമ്മദ് അബൂബക്കറിനെ (53) യാണ് എസ്.ഐ. കെ.ബഷീറും സംഘവും അറസ്റ്റുചെയ്തത്. ഇയാൾക്കെതിരേ പൂക്കോട്ടുംപാടം പോലീസിൽ നേരത്തെ പീഡനപരാതി ലഭിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രതി വിദേശത്തേക്കു കടക്കാൻ സാധ്യതയുള്ളതായി പോലീസിനു വിവരം ലഭിച്ചു. തുടർന്ന് നടത്തിയ നീക്കത്തിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി വലയിലാക്കിയത്. സീനിയർ സി.പി.ഒ അബ്ദുൽമുജീബ്, സി.പി.ഒ ജോൺ മാത്യു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വിദേശത്തേക്ക് കടക്കാന്‍ ശ്രമം ; പോക്‌സോ കേസ് പ്രതിയെ വിമാനത്താവളത്തില്‍നിന്ന് പിടികൂടി
RECENT NEWS
Advertisment




























