ബൈക്കിലെ രഹസ്യ അറയില്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.14 കോ​ടി രൂ​പ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

പെ​രി​ന്ത​ല്‍മ​ണ്ണ : ര​ണ്ടു ബൈ​ക്കു​ക​ളു​ടെ ര​ഹ​സ്യ അ​റ​ക​ളി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 1.14 കോ​ടി രൂ​പ പെ​രി​ന്ത​ല്‍മ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി. വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി തൂ​ത പാ​ല​ത്തി​ന​ടു​ത്തു നി​ന്നാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്. തൂ​ത വാ​ഴേ​ങ്ക​ട സ്വ​ദേ​ശി​ക​ളാ​യ ദി​ല്‍ഷാ​ദ് മ​ന്‍ഹ​ര്‍ (31), റി​യാ​സ് (30) എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് എ​സ്.​ഐ സി.​കെ നൗ​ഷാ​ദിന്‍റ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ പ​ണം മേ​ല്‍ന​ട​പ​ടി​ക​ള്‍ക്കാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. പ​ണ​ത്തിെന്‍റ ഉ​റ​വി​ടം കോ​ട​തി​യി​ല്‍ തെ​ളി​യി​ക്കാ​നാ​യാ​ല്‍ വി​ട്ടു​ന​ല്‍കും. അ​ല്ലാ​ത്ത​പ​ക്ഷം നി​കു​തി ക​ണ​ക്കാ​ക്കി ബാ​ക്കി പ​ണ​മാ​ണ് ന​ല്‍കു​ക. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി എ​ന്‍ഫോ​ഴ്‌​സ്‌​മെന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും (ഇ.​ഡി.). റി​പ്പോ​ര്‍ട്ട് ന​ല്‍കി​യി​ട്ടു​ണ്ട്. എ​സ്.​ഐ​ക്ക് പു​റ​മേ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ ദി​നേ​ശ​ന്‍, അ​നീ​ഷ്, വി​പി​ന്‍ ച​ന്ദ്ര​ന്‍, പ്ര​മോ​ദ്, പ്ര​ഭു​ല്‍, അ​ഷ്‌​റ​ഫ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...

ആലപ്പുഴയിൽ ഗുണ്ടാപ്പകയെന്ന് സംശയം ; യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

0
ആലപ്പുഴ : ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു...

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം ; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...