കൊല്ലത്ത് പ്രതിക്ക് പോലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു

For full experience, Download our mobile application:
Get it on Google Play

പത്താനാപുരം : പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അക്രമം അഴിച്ചുവിട്ട പ്രതിക്ക് പോലീസ് തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. പ്രതിയുടെ ആക്രമണത്തില്‍ എസ്‌ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരുക്ക്. കൊല്ലം പത്തനാപുരത്താണ് സാഹസികമായി പോലീസ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. പരുക്കേറ്റ പ്രതിയും പോലീസുകാരും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. നിരവധി കേസുകളിലെ പ്രതിയായ പുനലൂര്‍ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനെ മുകേഷിന്റെ ഭാര്യ വീടായ പുന്നലയില്‍ നിന്ന് പിടികൂടാനുളള ശ്രമത്തിനിടെയാണ് പ്രതിക്കും പോലീസുകാര്‍ക്കും പരുക്കേറ്റത്.

പ്രതിയായ മുകേഷ് പോലീസുകാരില്‍ ഒരാളായ വിഷ്ണുവിന്റെ കഴുത്തില്‍ കത്തി വെച്ചതോടെ എസ്‌ഐ തോക്കെടുത്തു. റിവോള്‍വര്‍ കൈക്കലാക്കാന്‍ പ്രതി ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. മുകേഷിന്റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പോലീസ് കീഴ്‌പ്പെടുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍ എസ്‌ഐ അരുണ്‍കുമാറിന് പുറമേ വിഷ്ണു, സാബു ലൂക്കോസ്, വിനീത് എന്നീ പോലീസുകാര്‍ക്കും പരുക്കേറ്റു. പ്രതിയും പോലീസുകാരും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞദിവസം പുന്നലയിലെ ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. 25 ലധികം കേസുകളിലെ പ്രതിയാണ് മുകേഷെന്ന് പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ നിന്ന് തന്നെ ശിഥിലമാക്കാൻ റഷ്യൻ...

0
മോസ്കോ/കീവ്: നാറ്റോയെയും യൂറോപ്യൻ യൂണിയനെയും (EU) നേരിട്ടുള്ള യുദ്ധത്തിന് മുതിരാതെ ഉള്ളിൽ...

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...