പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മുബൈ: ജയിലില്‍നിന്ന് പരോളിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍. കൊലപാതക കേസില്‍ പ്രതിയായ 39കാരനായ അശോക് ഹനുമന്ത കാജേരിയാണ് അറസ്റ്റിലായത്. മുബൈ പോലീസ് ക്രൈം ബ്രാഞ്ച് സംഘം ചൊവ്വാഴ്ച തെലങ്കാനയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. വി.ശിവ നരസിമ്മലു എന്ന വ്യാജ പേരില്‍ തെലങ്കാനയിലെ മെഹ്ബൂബ നഗര്‍ ടൗണില്‍ കഴിഞ്ഞുവരുകയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. യഥാര്‍ഥ പേരും വിലാസവും മറച്ചുവെച്ചാണ് ഇയാള്‍ വര്‍ഷങ്ങളായി തെലങ്കാനയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 2007ല്‍ നടന്ന കൊലപാതക കേസിലാണ് മുബൈ പോലീസ് ഇയാളെ മുബൈയില്‍വെച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

വിചാരണ നടപടികള്‍ക്കൊടുവില്‍ 2008ലാണ് സെഷന്‍സ് കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. തുടര്‍ന്ന് നാസിക് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം 2011ലാണ് ഇയാള്‍ക്ക് പരോള്‍ അനുവദിക്കുന്നത്. 30 ദിവസത്തെ പരോളിലിറങ്ങിയ പ്രതി പിന്നീട് തിരിച്ചുവന്നില്ല. ജീവപര്യന്തം തടവ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് പ്രതി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് നാസിക്, ജല്‍ന, ഹിന്‍ഗോളി, പര്‍ഭാനി തുടങ്ങിയ സ്ഥലങ്ങളിലും മറ്റിടങ്ങളിലും അന്വേഷിച്ചെങ്കിലും കുറ്റവാളിയെ കണ്ടെത്താനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

0
കൊച്ചി: കൊച്ചിയിൽ വൻ രാസലഹരി ശേഖരവുമായി മലപ്പുറം സ്വദേശി പിടിയിൽ....

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...