ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അച്ചായന്‍സ് ഗോള്‍ഡ്‌ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ബിസിനസ് പ്രമോഷന്‍ തന്നെയെന്ന് തുറന്നു സമ്മതിച്ച് ജനറല്‍ മാനേജര്‍. സ്ഥാപനത്തിന്റെ നേത്രുത്വത്തില്‍ നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് പത്തനംതിട്ട മീഡിയായോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയാണെന്നും ഇദ്ദേഹം പറഞ്ഞു. മാനേജ്മെന്റിന്റെ തുറന്നുപറച്ചിലിലൂടെ ഒരു കാര്യം വ്യക്തമാകുകയാണ്. ടോണി എന്ന യുവ ബിസിനസ്സുകാരന്റെ ബുദ്ധിയില്‍ ഉദിച്ച മികച്ച ഒരു ബിസിനസ് പ്രമോഷന്‍ ഉപാധിയായിരുന്നു ഈ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍. ഈ പരസ്യ ചിത്രങ്ങളില്‍ പലര്‍ക്കും അഭിനയിക്കേണ്ടി വന്നുവെന്നത് ലജ്ജാകരം തന്നെയാണ്. വിശക്കുന്നവന്റെ മുമ്പില്‍ ആഹാരം നല്‍കി അതിന്റെ ഫോട്ടോയും വീഡിയോയും പ്രചരിപ്പിച്ച് ഒരു നന്മമരമായി അറിയപ്പെടാനും അതുവഴി കേരളത്തിലെമ്പാടും ബിസിനസ് സാമ്രാജ്യം വളര്‍ത്തുവാനുമുള്ള ഒരു സൈക്കോളജിക്കല്‍ മൂവ്മെന്റ് തന്നെയായിരുന്നു ഇതെന്ന് പറയേണ്ടിയിരിക്കുന്നു.

ടോണി എന്ന കോട്ടയം അയര്‍ക്കുന്നം സ്വദേശിയായ ടോണി എന്ന യുവാവ്, വളരെ പെട്ടെന്നാണ് ടോണി അച്ചായനായി രംഗത്തുവന്നത്. ഇദ്ദേഹത്തിനുവേണ്ടി പി.ആര്‍ വര്‍ക്ക് ചെയ്യുന്നവര്‍ വളരെ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല. അച്ചായന്‍സ് ഗോള്‍ഡ്‌ എന്ന സ്ഥാപനത്തിന്റെ പേരില്‍ ടോണി ചെയ്ത ചാരിറ്റി പ്രവര്‍ത്തനങ്ങളെ വില കുറച്ചുകാണുന്നില്ല. എന്നാല്‍ ഇതൊക്കെ തന്റെ പേരിനും പ്രശസ്തിക്കും മാത്രമല്ല സ്ഥാപനത്തിന്റെ ബ്രാണ്ടിങ്ങിനുവേണ്ടി പോലും  ഉപയോഗിക്കുകയായിരുന്നു എന്നതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഇതോടൊപ്പംതന്നെ ടോണി അച്ചായന്‍ എന്ന ചാരിറ്റി പ്രവര്‍ത്തകന്റെ മറ്റൊരു മുഖം വ്യക്തമാകുന്ന ഓഡിയോകളും വാട്സാപ്പ് ചാറ്റുകളും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുമ്പോഴും ഇതിനെതിരെ പരാതികൊടുക്കുവാന്‍ പോലും ടോണിയും സ്ഥാപനവും ഇതുവരെ തയ്യാറായിട്ടില്ല എന്നത് കൂടുതല്‍ സംശയത്തിനിട നല്‍കുന്നു. >>> തുടരും …ടോണി അച്ചായന്‍ ഒരു നന്മമരം തന്നെയാണോ ?

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു ; ഡൽഹിയിൽ യെല്ലോ അലർട്ട്

0
ന്യൂഡൽഹി: ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും നാശം വിതച്ച് കനത്ത മഴ....

ആക്രിയായി റെയിൽ ക്ലിപ്പ് മുതൽ തീവണ്ടി എൻജിൻവരെ ; പഴയപാലങ്ങൾ പൊളിച്ചുവിറ്റ്‌ റെയിൽവേ

0
പയ്യന്നൂർ : പഴയ പാലങ്ങൾ റെയിൽവേ ആക്രിവിലയ്ക്ക്‌ വിൽക്കുന്നു. 1907-ൽ ബ്രിട്ടീഷുകാർ...

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും വരും ദിവസങ്ങളിലും തുടര്‍ന്നേക്കും. ഹ്രസ്വകാല...

മന്ത്രിമാരല്ലാത്ത അമ്പതിലധികം നേതാക്കൾക്ക് സുരക്ഷ ; പരിശോധിക്കാൻ സർക്കാർ

0
കണ്ണൂർ : സുരക്ഷാഭീഷണി നിലവിലില്ലാത്തവരുടെ പോലീസ് സുരക്ഷയും വസതിക്കുമുന്നിൽ ഏർപ്പെടുത്തിയ കാവലും...