യാ​ത്ര​ക്കാ​രെ വ​ഴി​യി​ലി​റ​ക്കി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റാ​ത്ത സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

കു​ന്നം​കു​ളം : യാ​ത്ര​ക്കാ​രെ വ​ഴി​യി​ലി​റ​ക്കി ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റാ​ത്ത ദീ​ര്‍​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി. മു​ന്ന​റി​യി​പ്പ് ലം​ഘി​ച്ച്‌ വീ​ണ്ടും ബ​സു​ക​ള്‍ സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റാ​തെ യാ​ത്ര​ക്കാ​രെ വ​ഴി​യി​ലി​റ​ക്കി​വി​ടു​ന്ന​ത് തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് ന​ട​പ​ടി തു​ട​ങ്ങി​യ​ത്. സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റാ​തെ അ​ശ്ര​ദ്ധ​മാ​യും വ​ണ്‍​വേ തെ​റ്റി​ച്ചും സ​ര്‍​വി​സ് ന​ട​ത്തി​യ ഗു​രു​വാ​യൂ​ര്‍ – പാ​ല​ക്കാ​ട് റൂ​ട്ടി​ലോ​ടു​ന്ന ദ​ര്‍​ഷ​ന്‍ ബ​സ് കു​ന്നം​കു​ളം സി.​ഐ വി.​സി സൂ​ര​ജ് പി​ടി​ച്ചെ​ടു​ത്തു. ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വേ​ശി​ക്കാ​തെ യാ​ത്ര​ക്കാ​രെ റോ​ഡ​രി​കി​ല്‍ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

സം​ഭ​വ​ത്തി​ല്‍ ബ​സ് ഡ്രൈ​വ​ര്‍ തി​രു​വി​ല്വാ​മ​ല കു​ത്താ​മ്പു​ള്ളി വീ​ട്ടി​ല്‍ വൈ​ശാ​ഖ് (36), ക​ണ്ട​ക്ട​ര്‍ ഒ​റ്റ​പ്പാ​ലം അ​മ്പല​പ്പാ​റ രാ​ജ്ഭ​വ​ന്‍ വീ​ട്ടി​ല്‍ ബാ​ബു​രാ​ജ് (35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബ​സി​ന്റെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കാ​നും അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നും ന​ട​പ​ടി ആ​രം​ഭി​ച്ചു. സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റാ​തെ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളു​ടെ പെ​ര്‍​മി​റ്റ് റ​ദ്ദാ​ക്കു​മെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഡ്രൈ​വ​റു​ടെ​യും ക​ണ്ട​ക്ട​റു​ടെ​യും ലൈ​സ​ന്‍​സും റ​ദ്ദാ​ക്കും. സ്റ്റാ​ന്‍​ഡി​ല്‍ ക​യ​റാ​തെ സ​ര്‍​വി​സ് ന​ട​ത്തു​ന്ന ബ​സു​ക​ള്‍​ക്കെ​തി​രെ തു​ട​ര്‍​ദി​വ​സ​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി.ഐ വ്യ​ക്ത​മാ​ക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും....

സ്വീകരിക്കാൻ ആളെത്താതെ യാത്രമുടങ്ങിയ സംഭവം ; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന്...

0
ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ദില്ലിയിൽ നിന്നുള്ള വിമാന യാത്ര...

ആരതിയുടെ ആത്മഹത്യ : ഭർത്താവ് അതുൽ ശാരീരികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പ് ; പ്രതി റിമാൻഡിൽ

0
തിരുവനന്തപുരം: ആറ്റുകാലിൽ ആത്മഹത്യ ചെയ്ത ആരതി ഭർത്താവിൽ നിന്ന് ശാരീരിക പീഡനം...

ഓപ്പറേഷൻ തൂഫാൻ : 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട ; ദമ്പതികൾക്ക് പിന്നാലെ...

0
കൊച്ചി: ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 കോടിയോളം രൂപ...