ബന്ധുവിന്‍റെ മകനെതിരെ നടപടി ; പോലീസിന് സിപിഎം നേതാവിന്‍റെ വക തെറിവിളി , ശബ്ദരേഖ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ബന്ധുവിന്‍റെ മകനെതിരെ നടപടിയെടുത്തതിന് പോലീസ് ഉദ്യോഗസ്ഥന് സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വക തെറി അഭിഷേകവും ഭീഷണിയും. കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി ഹെബിൻ ദാസാണ് ആലപ്പുഴ നര്‍ക്കോട്ടിക്സ് സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷൈനിനെ ഫോണില്‍ അസഭ്യം പറഞ്ഞത്. ഇവർ തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത്. കഞ്ഞിക്കുഴിയില്‍ കാടുപിടിച്ച് കിടക്കുന്ന ഒറ്റപ്പെട്ട സ്ഥലത്ത് സ്കൂൾ വിദ്യാര്‍ഥികൾ പതിവായി വന്നു പോകുന്നതായി പോലീസിന് വിവരം ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ആലപ്പുഴ എസ്പി യുടെ നര്‍കോട്ടിക്സ് സ്ക്വാഡിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷൈന്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തെത്തി.

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളും ആണ്‍കുട്ടികളും സംഘത്തിലുണ്ടായിരുന്നു. മാതാപിതാക്കളുടെ ഫോൺ നമ്പര്‍ ശേഖരിച്ച്, ഉപദേശം നല്‍കിയ ശേഷം ആദ്യം പെണ്‍കുട്ടികളേയും പിന്നീട് ആണ്‍കുട്ടികളെയും വിട്ടയച്ചു. വിട്ടയച്ച ആണ്‍കുട്ടികള്‍ തിരിച്ചെത്തി പോലീസ് സംഘത്തെ അസഭ്യം പറഞ്ഞതോടെയാണ് ചിത്രം മാറുന്നത്. ഇവരെയും കൊണ്ട് സ്റ്റേഷനിലെത്തിയ പോലീസ് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ ആൺട്ടികളില്‍ ഒരാള്‍ കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി കമ്മിറ്റി സെക്രട്ടറി ഹെബിന് ദാസിന്റെ അടുത്ത ബന്ധുവിന്‍റെ മകനാണെന്ന് മനസ്സിലായി.

തുടർന്ന് ഇക്കാര്യം സംസാരിക്കാന്‍ ഷൈന്‍, ഹെബിന്‍ ദാസിനെ വിളിക്കുന്നതോടെയാണ് കേട്ടലാറക്കുന്ന ഭാഷയിൽ അസഭ്യവര്‍ഷം തുടങ്ങുന്നത്. ആവശ്യമില്ലാതെ ഇടപെട്ടാല്‍ വിവരമറിയുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്. ടെലിഫോൺ സംഭാഷണം പുറത്ത് വന്നിട്ടും നിയമനടപടി സ്വീകരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. പി കൃഷ്ണപിള്ള ദിനാചരണത്തിന്‍റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് ആലപ്പുഴ ജില്ലയില്‍ പര്യടനം നടത്തുകയാണ്. ഈ ദിവസം നോക്കി സിപിഎമ്മിലെ ഒരു വിഭാഗം ഫോണ്‍ സംഭാഷണം പുറത്ത് വിട്ടു എന്നതും ശ്രദ്ധേയമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...