റഷ്യയുടെ ലൂണ-25ന് സാങ്കേതിക തകരാർ; ചന്ദ്രയാൻ 3ന് മുമ്പ് ഇറങ്ങാനുള്ള ദൗത്യം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

റഷ്യയുടെ ചാന്ദ്രദൗത്യമായ ലൂണ-25 പേടകത്തിന്‍റെ പ്രവർത്തനം പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ചന്ദ്രന്‍റെ ഉപരിതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി വലം വെക്കേണ്ട ഭ്രമണപഥത്തിലേക്ക് ലൂണ-25 പേടകത്തെ മാറ്റാൻ സാധിച്ചില്ലെന്നാണ് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസ് അറിയിച്ചിട്ടുള്ളത്. മോസ്കോ സമയം ഉച്ചക്ക് 2.10നാണ് ലൂണ-25 പേടകത്തെ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിച്ചത്. എന്നാൽ, മുൻ നിശ്ചയിച്ച ഭ്രമണപഥത്തിലേക്ക് എത്താൻ പേടകത്തിന് സാധിച്ചില്ല. പേടകത്തിന്‍റെ സാങ്കേതിക തകരാറിനെ കുറിച്ച് വിശകലനം ചെയ്യുകയാണെന്നും തകരാർ പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നും റഷ്യൻ ബഹിരാകാശ ഏജൻസി വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന് വെല്ലുവിളി ഉയർത്തിയാണ് ചാന്ദ്രാപര്യവേഷണത്തിനുള്ള റഷ്യയുടെ ലൂണ-25 പേടകം ആഗസ്റ്റ് 11ന് വിക്ഷേപിച്ചത്. 47 വർഷത്തിന് ശേഷമാണ് റഷ്യ ചാന്ദ്രദൗത്യവുമായി വീണ്ടും സജീവമാകുന്നത്.കരുത്തുറ്റ സൂയസ് 2.1 ബി റോക്കറ്റ് അഞ്ചര ദിവസം കൊണ്ട് ലൂണ-25നെ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിച്ചു. തുടർന്ന് ചന്ദ്രനെ വലംവെക്കുന്ന പേടകത്തിലെ റോവർ ഉൾപ്പെടുന്ന ലാൻഡർ ആഗസ്റ്റ് 21നോ 22നോ സോഫ്റ്റ് ലാൻഡിങ് നടത്താനായിരുന്നു പദ്ധതി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമാകാനാണ് റഷ്യയുടെ ശ്രമം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...