മല്ലപ്പള്ളിയിലെ തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ നടപടി വേണം ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും രൂക്ഷമാകുന്ന തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു. രാവിലെ കടകളുടെ വരാന്തകളില്‍ നിരനിരയായി കിടക്കുകയാണ് തെരുവ് നായകള്‍. കട തുറക്കാൻ വരുമ്പോൾ ഇവ വ്യാപാരികളുടെ നേരേ പാഞ്ഞടുക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നു. കഴിഞ്ഞ ദിവസം കട തുറക്കാൻ വന്ന വ്യാപാരിയെ തെരുവ് നായ കടിക്കാന്‍ ഓടിച്ചതിനെ തുടര്‍ന്ന് അയാൾ മറിഞ്ഞ് വീണ് പരുക്കേറ്റിരുന്നു. മല്ലപ്പള്ളിയിലും പരിസരങ്ങളിലും അലയുന്ന തെരുവ് നായകളില്‍ പേ വിഷബാധയുള്ളവയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സംശയം.

പ്രദേശത്തെ തെരുവ് നായകളുടെ ശല്യം തടയുവാന്‍ അധികാരികളുടെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മല്ലപ്പള്ളി യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് തോമസ് കുട്ടി ഈ.ഡി അധ്യക്ഷത വഹിച്ചു. സെബാൻ കെ. ജോർജ്, ലാലൻ എം.ജോർജ്, നിസാർ പി.എ., ദേവദാസ് എസ്., രാജു കളപ്പുരയ്ക്കൽ, ഐപ്പ് ദാനിയേൽ, മുരളീധരൻ നായർ, സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...