ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന കല്ലറ നാളെ തുറക്കും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളി സെമിത്തേരിയിലെ ദുരൂഹത ഉണര്‍ത്തുന്ന കല്ലറ നാളെ തുറക്കും. തലശേരി ആര്‍ഡിഒ ഇതിനുള്ള അനുമതി നല്‍കി. കല്ലറക്കുള്ളില്‍ പായയില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹ സാദൃശ്യം ഉള്ള വസ്തു പുറത്തെടുത്ത് പരിശോധിക്കും. കല്ലറയില്‍ ശവപ്പെട്ടിക്കൊപ്പം പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ട മൃതദേഹ സാദൃശ്യമുള്ള വസ്തു എന്താണെന്നതില്‍ വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നു പരിശോധിക്കുന്നത്. പോലീസ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് ഇതിന് തലശേരി ആര്‍ഡിഒ അനുമതി നല്‍കിയത്. ആര്‍ഡിഒ ഉള്‍പ്പെടെയുള്ള റവന്യൂ അധികൃതരുടെയും ഫോറന്‍സിക് വിദഗ്ധരുടെയും സാന്നിധ്യത്തില്‍ ആയിരിക്കും കല്ലറ തുറന്നുള്ള പരിശോധന. പായയില്‍ പൊതിഞ്ഞ വസ്തു മൃതദേഹം ആണെങ്കില്‍ ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

ഡിഎന്‍എ പരിശോധന നടത്തിയാല്‍ മാത്രമേ ആരുടെ മൃതദേഹം ആണെന്നതിലും വ്യക്തത വരൂ.ജൂണ്‍ 13നാണ് മറ്റൊരു മൃതദേഹം അടക്കം ചെയ്യാനായി കല്ലറ തുറന്നപ്പോളാണ് മൃതദേഹ സാദൃശ്യമുള്ള വസ്തുവിനെ കണ്ടതും ദുരൂഹത സംശയിക്കപ്പെട്ടതും. ആദ്യം മുതല്‍ ഇത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്ന് ഇടവക വികാരി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ദുരൂഹതകള്‍ ഒന്നും ഇല്ലെന്ന നിലപാടിലായിരുന്നു പോലീസ്. പിന്നീട് കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്‌കറിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയതിന്റെയും പശ്ചാത്തലത്തിലാണ് അന്വേഷണം വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരിക്കോട്ടക്കരി പോലീസ് കഴിഞ്ഞദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

യൂസ്മാർഗ്ഗ് വനമേഖലയിൽ നടന്ന ഏറ്റുമുട്ടൽ ; കൊല്ലപ്പെട്ട ലഷ്കർ ഭീകരനെ തിരിച്ചറിഞ്ഞു

0
ശ്രീനഗർ: ജമ്മു കശ്മീരിലെ യൂസ്മാർഗ് പർവതനിരകളിൽ ‘ഓപ്പറേഷൻ അഷ്ദർ’ എന്ന ദൗത്യത്തിനിടയിൽ...