തിരുവനന്തപുരത്ത് ഓടയില്‍ മാലിന്യമൊഴുക്കിയ സ്ഥാപനത്തിനെതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് ഓടയില്‍ മാലിന്യമൊഴുക്കിയ വ്യാപാരസ്ഥാപനത്തിനെതിരെ നടപടി. ഓടയിലേക്ക് കക്കൂസ് മാലിന്യമൊഴുക്കിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ മേയര്‍ നിര്‍ദേശം നല്‍കി. അട്ടക്കുളങ്ങര രാമചന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍സിനെതിരെയാണ് നടപടി. ഇന്നലെ രാത്രി നൈറ്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മാലിന്യം ഒഴുക്കുന്നത് കണ്ടെത്തിയത്. ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ച ഒന്‍പതുപേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വാഹനമടക്കമാണു പിടിച്ചെടുത്തത്. ഇവര്‍ക്ക് 45,090 രൂപ കോര്‍പറേഷന്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. വനിതകളുടെ ഹെല്‍ത്ത് സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് ടീമുകളായി വിവിധ ഭാഗങ്ങളില്‍ നടന്ന പരിശോധനകളിലാണ് ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നിക്ഷേപിക്കാന്‍ ശ്രമിച്ചവരെ വനിതാ ഹെല്‍ത്ത് സ്‌ക്വാഡ് പിടികൂടിയത്. ഒരു മനുഷ്യജീവന്‍ നഷ്ടപ്പെട്ടിട്ടും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റു ഭാഗങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശനമായ നടപടികള്‍ തന്നെ സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : കേരളത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങില്ല ; റെയിൽവേ സഹമന്ത്രി

0
ന്യൂഡൽഹി : പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം സംബന്ധിച്ച തീരുമാനത്തിൽ നിന്ന്...

അനുവാദം ഇല്ലാതെ ഒരു കപ്പലും വിടില്ല ഹോർമുസ് തുറക്കാൻ തയ്യാർ ; ഇറാൻ പ്രസിഡന്റ്...

0
ടെഹ്‌റാൻ : ഹോർമുസ് തുറക്കാൻ തയാറെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാൻ....

ഉപരാഷ്ട്രപതിയുടെ സന്ദർശനം : കൊച്ചിയിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

0
കൊച്ചി : ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി നാളെയും മറ്റന്നാളും (ഞായറാഴ്ചയും തിങ്കളാഴ്ചയും)...

ഡൽഹി-എൻസിആർ മേഖലകളിൽ സിഎൻജിയ്ക്ക് വില കൂട്ടി ; വർധിപ്പിച്ചത് കിലോ​ഗ്രാമിന് 3.89 രൂപ

0
ന്യൂഡൽഹി : ഡൽഹി-എൻസിആർ മേഖലയിൽ സിഎൻജി വില വർധിപ്പിച്ചു. മേഖലയിലെ പ്രധാന...