‘കുറ്റംചെയ്തവർക്കെതിരെ നടപടിയുണ്ടാകും, ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിതന്നെ’ ; വി. ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ നീക്കിയത് പാർട്ടി നടപടിയുടെ ഭാഗമായിത്തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. ശിവൻകുട്ടി. സാധാരണ പാർട്ടി നടപടി വരുമ്പോൾ പല ആരോപണങ്ങളും വരും. പാർട്ടി മെറിറ്റിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം തീരുമാനം എടുത്തതെന്നും വി. ശിവൻകുട്ടി പറഞ്ഞു. സീറ്റിന്റെ എണ്ണം നോക്കിയല്ല പാർട്ടി നടപടിയെടുക്കുന്നത്. പാർട്ടി നടപടിയുണ്ടാകുന്നത് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ കുറ്റത്തിന്റെ അടിസ്ഥാനത്തിലാണ്.

അതിന്റെ മെറിറ്റും ഡീ മെറിറ്റും അടിസ്ഥാനമാക്കിയാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. സിപിഎമ്മിലെ ജില്ലാ സെക്രട്ടറിയെ പോലുള്ളയാളെ ഒഴിവാക്കുമ്പോൾ അതിൽ എന്തെങ്കിലും നടപടിയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. വിദ്യാർഥി നേതാക്കളുടെ ബലത്തിൽ പോലീസ് വീട്ടിൽ കയറുന്നത് ശരിയല്ല. ആരുടെ ബലത്തിലാണ് ഇതൊക്കെ ചെയ്യുന്നത്. കള്ളക്കേസ് എടുത്തും മർദനം നടത്തിയും വിദ്യാർഥികളുടെ വീടുകൾ റെയ്ഡ് ചെയ്തും എസ്.എഫ്.ഐയെ അടിച്ചമർത്താൻ നോക്കിയാൽ അത് ഒരു കാരണവശാലും അനുവദിക്കില്ല. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 6000 സ്‌കൂളുകളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍ സ്ഥാപിച്ചു : മന്ത്രി എന്‍.ഷംസുദ്ദീന്‍

0
തിരുവല്ല : എല്‍.പി., യു.പി. വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുക, കമ്പ്യൂട്ടര്‍വത്കൃത വിദ്യാഭ്യാസം...

മുണ്ടംവേലി ഫ്ളാറ്റിൽ വിജിലൻസ് പരിശോധന ; അപാകതകൾ വിശദീകരിച്ച് താമസക്കാർ

0
കൊച്ചി: മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റിൽ വിജിലൻസ് പരിശോധന. പൊതുമരാമത്ത്...

അരുവാപ്പുലം വില്ലേജ് ഓഫീസിലേക്ക് സി.ഐ.റ്റി.യു. മാര്‍ച്ചും ധര്‍ണ്ണയും നടത്തി

0
കോന്നി : പരിസ്ഥിതിലോല പ്രദേശമായി കേന്ദ്ര സർക്കാർ കരട് വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള...

24×7 പ്രതീക്ഷാ സെന്റർ പുനലൂരിൽ വിജയം : നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം : മെഡിക്കൽ കോളേജുകളിലെ തിരക്ക് കുറയ്ക്കുന്നതിനും താഴേതട്ടിൽ വിദഗ്ധ ചികിത്സ...