അമ്മയുടെ അവിഹിതബന്ധം പിതാവിനെ അറിയിച്ചു – പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് വധഭീഷണി ; തെങ്ങണ സ്വദേശിയായ യുവാവിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി: അമ്മയുമായി യുവാവിനുള്ള അവിഹിതബന്ധം പുറത്തറിയിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകള്‍ക്ക് നേരെ വധഭീഷണിയും ഉപദ്രവവും. സംഭവത്തില്‍ റാന്നി സ്വദേശിയും നിലവില്‍ ചങ്ങനാശേരി തെങ്ങണയില്‍ താമസക്കാരനുമായ ജോര്‍ജി സജി (മോന്‍കുട്ടന്‍ – 26)ക്കെതിരെ ചങ്ങനാശേരി ഡി.വൈ.എസ്.പിക്ക് പെണ്‍കുട്ടി പരാതി നല്‍കി. ചങ്ങനാശേരി പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. തെങ്ങണയില്‍ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനം നടത്തുകയാണ് യുവാവ്.  ഭര്‍ത്താവുമായി വേര്‍പെട്ട് കഴിയുകയാണ് വിവാഹിതയും മൂന്ന് കുട്ടികളുടെ മാതാവുമായ വീട്ടമ്മ.

ഇന്‍സ്റ്റാഗ്രാം വഴിയാണ് 38-കാരിയായ വീട്ടമ്മയും യുവാവും പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയം നടിച്ച് സൗഹൃദം സ്ഥാപിച്ച യുവാവുമായി വീട്ടമ്മ കൂടുതല്‍ അടുക്കുകയായിരുന്നു.  ഈ വിവരങ്ങള്‍ മനസ്സിലാക്കിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകള്‍ സംഭവം സ്വന്തം പിതാവിനെ അറിയിച്ചു. ഇതോടെയാണ് യുവാവ് ഫോണിലൂടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. ചങ്ങനാശേരി പോലീസിന് പുറമെ കോട്ടയം ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാട്ടിലെ പെൺകുട്ടികൾക്ക് ഗ്രാമീണ യുവാക്കളെ വിവാഹം കഴിക്കാൻ താല്പര്യമില്ല; പരിഹാരം ആവശ്യപ്പെട്ട് കർഷകന്റെ വിചിത്ര...

0
ബെം​ഗളൂരു: ​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ലെന്നും ഇതിൽ പരിഹാരം വേണമെന്നും ആവശ്യപ്പെട്ട്...

മാരുതി വിക്ടോറിസിന് വമ്പൻ ഓഫർ

0
ഉത്സവകാലത്ത് പുതിയ എസ്‌യുവി സ്വന്തമാക്കാൻ കാത്തിരിക്കുന്നവർക്ക് മാരുതി സുസുക്കിയിൽ നിന്ന് ശ്രദ്ധേയമായ...

പ്രാർത്ഥിക്കാനെന്ന വ്യാജേന പിന്നിലെത്തി ആക്രമണം;അതിക്രമത്തെക്കുറിച്ച് വ്യക്തമാക്കി സ്മിത്ത് മച്ചാർ

0
ജെറുസലേം: ഫ്‌ലൈദുബായ് ആക്രമണത്തിന്റെ വിവരങ്ങള്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനോട് വിശദീകരിച്ച്...

റാന്നിയില്‍ ‘വെർച്വൽ അറസ്റ്റ് ‘ തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി : വയോധികക്ക് നഷ്ടമാകുമായിരുന്ന 5.5...

0
റാന്നി: ബാങ്ക് മാനേജരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിൽ 'വെർച്വൽ അറസ്റ്റ് '...