ജി സുധാകരനെ സി പി എം പ്രതിഷേധത്തിനിടെ ‘സഖാവ്’ എന്ന് വിളിച്ച ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: പാർട്ടിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെതിരായ സി പി എം പ്രതിഷേധത്തിനിടെ ജില്ലാ സെക്രട്ടറിയെ തിരുത്തി പ്രവർത്തകർ. ആലപ്പുഴ പുന്നപ്ര പറവൂരിൽ സുധാകരനെതിരെ നടത്തിയ പൊതുസമ്മേളനത്തിനിടയിലെ ജില്ലാ സെക്രട്ടറി ആർ നാസറിന്‍റെ പ്രസംഗത്തിനിടെയിലാണ് പ്രവർത്തകരുടെ തിരുത്തുണ്ടായത്. സുധാകരൻ വർഗവഞ്ചകനെന്ന് പ്രഖ്യാപിച്ച് സി പി എം നടത്തിയ പൊതുസമ്മേളനത്തിലെ പ്രസംഗത്തിലുടനാളം ജില്ലാ സെക്രട്ടറി, സുധാകരനെ ‘സഖാവ്’ എന്ന് വിശേഷിപ്പിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സുധാകരനെ ഇനി സഖാവ് എന്ന് വിളിക്കണ്ട എന്ന് പ്രവർത്തകർ വിളിച്ചുപറഞ്ഞു.

പാർട്ടിയെ വഞ്ചിച്ച, ഒറ്റുകാരനായ വർഗവഞ്ചകനെ ഇനി സഖാവ് എന്ന് വിശേഷിപ്പിക്കരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ ഇടപെടിലിന് പിന്നാലെ വിളിച്ചു ശീലിച്ചത് കൊണ്ടാണ് ‘സഖാവ്’ പ്രയോഗം കടന്നുവന്നതെന്ന് ജില്ലാ സെക്രട്ടറി വിശദീകരിച്ചു. അതേസമയം വി എസ് അച്യുതാനന്ദന്‍റെ വീടിന് മുന്നിൽ നിന്നാരംഭിച്ച ബഹുജന മാർച്ച്‌ സുധാകരന്‍റെ വീടിന് മുന്നിലൂടെയാണ് പൊതുസമ്മേളന വേദിയിലേക്കെത്തിയത്. വർഗവഞ്ചകന് മാപ്പില്ല എന്ന ബാനർ ഉയർത്തി, വൈകാരിക പ്രതികരണങ്ങളുമായാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മാർച്ചിൽ അണിനിരന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന

0
കാസർകോട്: വിഡി സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം വിദ്യാർഥികളുടെ ക്വിസ്മൽസരത്തിൽ ഉൾപ്പെട്ടതിൽ പരിശോധന. കാസർകോട്...

ഓണാഘോഷ ദിനത്തിൽ എട്ടാം ക്ലാസ്സ് പരീക്ഷ ; സ്കൂൾ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു

0
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുന്ന ദിനത്തിലും എട്ടാം ക്ലാസ്...

പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ എടപ്പാളിലെത്തി

0
മലപ്പുറം: പോലീസ് തിരയുന്നതിനിടെ ക്രിമിനൽകേസ് പ്രതി അർജുൻ ആയങ്കി മലപ്പുറം ജില്ലയിലെ...

മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ നടപടി

0
ഇടുക്കി: മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം ഒഴുക്കിയ സംഭവത്തിൽ പ്ലൈവുഡ് കമ്പനിക്കെതിരെ ജില്ല...