പന്തളം : ഓപ്പറേഷൻ തണ്ടർ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് കുളനടയില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിലായി. കൈപ്പുഴ പൗവ്വത്തുവീട്ടിൽ ജ്യോതിഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന ലിജു ഡാനിയേല്‍ (32) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 1 ഗ്രാം ഹാഷിഷ് ഓയിലും 2 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ഓ വിനോദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ് ഓഫീസര്‍ ബിജു ബി., സിവിൽ എക്സൈസ് ഓഫീസർമാരായ നിതിൻ ശ്രീകുമാർ, സോജൻ എച്ച്., മനോജ് കുമാർ, ഷഫീക്ക്, വനിത സിവിൽ എക്സൈസ് ഓഫീസർ റാണി ആർ.ജി., ഡ്രൈവർ വിജയൻ എന്നിവർ പങ്കെടുത്തു.
പന്തളം കുളനടയില്‍ കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
RECENT NEWS
Advertisment





























