കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് നടൻ അമിത് ചക്കാലക്കലിന്റെ വീട്ടിലും പരിശോധന. താൻ ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ വാങ്ങിയിട്ടില്ലെന്നും ഉള്ളത് വർഷങ്ങളായി ഉപയോഗിക്കുന്ന വാഹനങ്ങളാണെന്നും അമിത് ചക്കാലക്കൽ പ്രതികരിച്ചു. രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നംഖോറിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലും വിവിധയിടങ്ങളിൽ റെയ്ഡ് നടക്കുന്നത്. നേരത്തെ നടന്മാരായ പൃഥ്വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. മോട്ടോർ വാഹാന വകുപ്പ് ഉദ്യോഗസ്ഥരും ദുൽഖർ വീട്ടിൽ എത്തി. പൃഥ്വിരാജിന്റെ ലാൻഡ് റോവറും ദുൽഖർ സൽമാന്റെ നിസാൻ പട്രോൾ വാഹനവും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. ഭൂട്ടാൻ പട്ടാളം ലേലത്തിൽ വിറ്റ വാഹനങ്ങൾ ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് കേരളത്തിലേക്ക് കടത്തിയ സംഭവത്തിലാണ് പരിശോധന പതിനെട്ടിടങ്ങളിലാണ് പരിശോധന. വിന്റേജ് കാറുകൾ ഇറക്കുമതി ചെയ്തു രേഖകളാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇറക്കുമതി ചെയ്തതിനുശേഷം പഴയ വാഹനങ്ങളുടെ രേഖകൾ മാറ്റിയോ എന്ന പരിശോധനയാണ് നടക്കുന്നത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























