യൂട്യൂബറുടെ വീട് കയറി ആക്രമിച്ചെന്ന പരാതി ; നടന്‍ ബാലയുടെ വീട്ടില്‍ പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വീട് കയറി ആക്രമിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള യൂട്യൂബറുടെപരാതിയില്‍ നടന്‍ ബാലയുടെ മൊഴി എടുത്ത് പോലീസ്. തൃക്കാക്കര പോലീസാണ് വീട്ടിലെത്തി നടന്റെ മൊഴി എടുത്തത്. പരിശോധനയില്‍ തോക്ക് കണ്ടെത്തിയില്ലെന്നും പോലീസ് വ്യക്തമാക്കി. യൂട്യൂബറായ ചെകുത്താന്‍ എന്ന് വിളിപ്പേരുള്ള അജു അലക്‌സിനെ ഭീഷണിപ്പെടുത്തിയതിനാണ് തൃക്കാക്കര പോലീസ് ബാലയ്‌ക്കെതിരെ കേസെടുത്തത്.

ബാലയ്‌ക്കെതിരെ വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ഭീഷണിക്ക് പിന്നലെന്നാണ് എഫ്‌ഐആറിലുള്ളത്. ചെകുത്താനെന്ന് വിളിപ്പേരുള്ള യൂട്യബര്‍ അജു അലക്‌സ് ഇടപ്പള്ളി ഉണിച്ചിറയില്‍ സുഹൃത്തിനൊപ്പമാണ് വാടകയ്ക്ക് താമസിക്കുന്നത്. ഇവിടെ അതിക്രമിച്ചു കയറിയ ബാല അജു അലക്‌സിനെ അന്വേഷിച്ചെന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ സുഹത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറിനെ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടെന്നും അജു അലക്‌സ് വീഡിയോ ചെയ്യാനായി ഉപയോഗിച്ചിരുന്ന ബാക്‌ഡ്രോപ്പ് വലിച്ചുകീറിയെന്നും എഫ്‌ഐആറിലുണ്ട്. ഇതിന് പിന്നാലെയാണ് അജു അലക്‌സും അബ്ദുല്‍ ഖാദറും തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ​ഗാന്ധി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് സസ്യഭക്ഷണം മാത്രം വിളമ്പിയതിനെതിരെ പരോക്ഷ വിമർശനവുമായി...