രേണുകസ്വാമിയുടെ ആത്മാവ് ശല്യം ചെയ്യുന്നു ; ജയിൽ മാറ്റണമെന്ന് നടൻ ദർശൻ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : രേണുകസ്വാമിയുടെ ആത്മാവ് ദുസ്വപ്നങ്ങളിലെത്തി തന്നെ അലട്ടുന്നതായി ബെള്ളാരി ജയിലിൽ വിചാരണത്തടവിലുള്ള കന്നഡ നടൻ ദർശൻ തൊഗുദീപ അധികൃതരോടു പരാതിപ്പെട്ടു. രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന നടൻ ഒറ്റയ്ക്ക് ഒരു സെല്ലിലാണുള്ളത്. ഭയം കാരണം തനിക്ക് ഉറങ്ങാൻ സാധിക്കാത്ത സാഹചര്യമുണ്ട്. ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്കു മാറ്റണമെന്ന ആവശ്യം ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച വിചാരണക്കോടതി മുൻപാകെ നടൻ ഉന്നയിച്ചു. പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലായിരിക്കെ വിഐപി പരിഗണന ലഭിച്ചതു വിവാദമായതോടെയാണ് ഓഗസ്റ്റ് 29ന് ദർശനെ ബെള്ളാരി ജയിലിലേക്ക് മാറ്റിയത്. ദർശനും മറ്റു 3 ഗുണ്ടാനേതാക്കളും ജയിൽവളപ്പിൽ കസേരയിട്ടിരുന്നു സിഗരറ്റും വലിച്ച് കാപ്പിക്കപ്പുമേന്തി ചർച്ച നടത്തുന്ന വിഡിയോ പുറത്തുവന്നതോടെയാണിത്. ജൂൺ 8ന് ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി മലിനജല കനാലിൽ തള്ളിയെന്ന കേസാണ് ദർശൻ ഉൾപ്പെടെയുള്ളവർ നേരിടുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി...

0
ഡൽഹി: നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി...

കുന്നംകുളത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നം പിടികൂടി

0
തൃശൂർ: കുന്നംകുളം പന്നിത്തടത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ വാഹനത്തിൽ നിന്ന് നിരോധിത...

കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം ; തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട്...

0
ബെംഗളൂരു: കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 11 ജില്ലകളിൽ...