‘കൈലാസ നാഥന്‍’ സിനിമ-സീരിയില്‍ താരം വിവാഹിതനായി ; സ്വന്തമാക്കിയത് പ്രണയിനിയെ

For full experience, Download our mobile application:
Get it on Google Play

മുംബൈ : ‘കൈലാസനാഥ’നായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഹിന്ദി സിനിമ – സീരിയില്‍ താരം മോഹിത് റെയ്‌ന വിവാഹിതനായി. കാമുകി അതിഥി ശര്‍മയ്ക്കാണ് മോഹിത് താലികെട്ടിയത്. ഏതാനും വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം. ദേവോം കീ ദേവ് മഹാദേവ്’ എന്ന സീരിയലില്‍ ഭഗവാന്‍ ശിവന്റെ വേഷം അവതരിപ്പിച്ചാണ് മോഹിത് പ്രേക്ഷകപ്രീതി നേടുന്നത്.

ഈ സീരിയല്‍ വിവിധ ഭാഷകളിലേക്ക് ഡബ് ചെയ്ത് സംപ്രേഷണം ചെയ്തിരുന്നു. ഇത് മോഹിത്തിനെ പ്രശസ്തനാക്കി. മോഹി ബാന്ധിനി, ഗംഗ കി ദീജ്, ചെഹ്‌റ ആന്‍ഡ് ചക്രവര്‍ത്തിന്‍ അശോക സമ്രാട്ട് എന്നിവയാണ് മറ്റു സീരിയലുകള്‍. ഉറി : ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന സിനിമയിലും അഭിനയിച്ചു. സമൂഹമാധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ചാണ് മോഹിത് വിവാഹക്കാര്യം ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും പിന്തുണയും പ്രാര്‍ത്ഥനയും വേണമെന്ന് മോഹിത് ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...