രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് പോസിറ്റീവാകുന്നവരുടെ എണ്ണം വീണ്ടും കുതിച്ചുയര്‍ന്നതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീണ്ടും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അണ്ടര്‍ സെക്രട്ടറി റാങ്കിനു താഴെയുള്ള ജീവനക്കാരില്‍ 50% പേര്‍ക്ക് വീട്ടിലിരുന്ന് ജോലി (വര്‍ക് ഫ്രം ഹോം) അനുവദിച്ചു. ഓഫിസിലെ തിരക്ക് ഒഴിവാക്കുന്നതിനായി ജീവനക്കാര്‍ക്ക് രണ്ടു സമയക്രമം സ്വീകരിക്കണം. രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെയും രാവിലെ 10 മുതല്‍ വൈകിട്ട് 6.30 വരെയും. ഭിന്നശേഷിക്കാരും ഗര്‍ഭിണികളും ഓഫിസില്‍ എത്തേണ്ടതില്ല. യോഗങ്ങള്‍ കഴിവതും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കണം.

കോവിഡ് കണ്ടെയിന്‍മെന്റ് സോണിലുള്ള ജീവനക്കാര്‍ക്കും വര്‍ക് ഫ്രം ഹോം സ്വീകരിക്കാം. കേന്ദ്ര സ്ഥാപനങ്ങളില്‍ ഹാജര്‍ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിര്‍ത്തിവയ്ക്കാനും ഉത്തരവുണ്ട്. മുന്‍പ് നിര്‍ത്തിവച്ച പഞ്ചിങ്, കോവിഡ് സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ നവംബര്‍ എട്ടിനാണു പുനരാരംഭിച്ചത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനുള്ള ശക്തമായ സൂചനയുമായി കേസുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് കേന്ദ്രത്തിന്റെ നടപടി. കഴിഞ്ഞദിവസം രാജ്യമാകെ പോസിറ്റീവായത് 33,750 പേരാണ്. മൂന്നര മാസത്തിനിടയിലെ ഉയര്‍ന്ന സംഖ്യയാണിത്. 123 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഇന്നലെ 12,160 പേര്‍ പോസിറ്റീവായി. മുംബൈയില്‍ മാത്രം 8082 പേര്‍. കഴിഞ്ഞ ഏപ്രിലിനു ശേഷമുള്ള ഉയര്‍ന്ന കണക്കാണിത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...