നടൻ മണിയൻപിള്ള രാജുവിൻ്റെ കാർ അപകടം ; പോലീസ് ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ മ്യൂസിയം പോലീസിനെ വെള്ള പൂശി സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പോലീസും സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചത്. രാത്രി രണ്ട് വട്ടം രാജുവിൻ്റെ വീട്ടിൽ പോലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവുണ്ട്. രാജു പോലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഫെബ്രുവരി ആറിന് രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോയി. പിന്നീട് പിന്നേറ്റാണ് സ്റ്റേഷനിൽ ഹാജരായത്. ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഒരു ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്നും ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി കെട്ടിട ദുരന്തം; മരണം മൂന്നായി; രണ്ട് പേരുടെ നില ഗുരുതരം

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ആറുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി....

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....

ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ പരാതി

0
മുംബൈ: മഹാരാഷ്ട്രയിൽ ആശുപത്രി ജീവനക്കാരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശിവസേന നേതാക്കൾക്കെതിരെ...

സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് എം.ജി ഗീതമ്മയെ ഡി.സി.സി ആദരിച്ചു

0
ഇലന്തൂർ: സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കടമ്മനിട്ട എം.റ്റി എൽ.പി സ്കൂൾ...