പോലീസിനെ വിട്ട് ദാവൂദിനൊപ്പം ചേരുന്നത് പോലെ ; രാഘവ് ഛദ്ദക്കെതിരെ രൂക്ഷ പരിഹാസവുമായി പ്രകാശ് രാജ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ബിജെപിയിൽ ചേർന്ന രാജ്യസഭാ എംപി രാഘവ് ഛദ്ദയെ രൂക്ഷമായ പരിഹാസത്തോടെ നേരിട്ട് നടൻ പ്രകാശ് രാജ്. രാഘവ് ഛദ്ദയുടെ നിലപാടുമാറ്റത്തെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഗ്യാങ്ങിൽ ചേരുന്നതിനോടാണ് താരം ഉപമിച്ചത്. എഎപി മൂല്യങ്ങളിൽ നിന്ന് വ്യതിചലിച്ചതുകൊണ്ടാണ് പാർട്ടി വിട്ടതെന്ന ഛദ്ദയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു പ്രകാശ് രാജിന്റെ എക്സ് പോസ്റ്റ്. “കുറ്റകൃത്യങ്ങൾ തടയുക എന്ന ആശയത്തിൽ നിന്ന് പൊലീസ് സേന വ്യതിചലിച്ചതിനാൽ ഞാൻ അവിടം വിടുന്നു, പകരം ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു – രാഘവ് ഛദ്ദി.” ഇങ്ങനെയായിരുന്നു താരത്തിന്റെ പോസ്റ്റ്. ബിജെപി പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ രാഘവ് ഛദ്ദയ്ക്ക് ഇൻസ്റ്റാഗ്രാമിലും മറ്റും വൻതോതിൽ ഫോളോവേഴ്സിനെ നഷ്ടപ്പെടുകയാണ്. 24 മണിക്കൂറിനുള്ളിൽ പത്ത് ലക്ഷത്തിലധികം പേരാണ് ഇൻസ്റ്റാഗ്രാമിൽ ഛദ്ദയെ അൺഫോളോ ചെയ്തത്. ‘#UnfollowRaghavChadha’ എന്ന ഹാഷ്ടാഗ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.

യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവായിരുന്നു ഛദ്ദ. ബിജെപിയിൽ ചേർന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുമ്പ് പങ്കുവെച്ചിരുന്ന പോസ്റ്റുകളെല്ലാം ഛദ്ദ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്തു. രാഘവ് ഛദ്ദ ഉൾപ്പെടെ പഞ്ചാബിലെ ഏഴ് രാജ്യസഭാ എംപിമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ട് ബിജെപിയിൽ ചേർന്നത്. ഇതോടെ രാജ്യസഭയിൽ എഎപി എംപിമാരുടെ എണ്ണം മൂന്നായി ചുരുങ്ങി. ബിജെപിയുടെ ഓപ്പറേഷൻ താമരയാണ് നടന്നതെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എഎപി നേതാക്കൾ ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...