നടന്‍ ശരത് ബാബു അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ദിവസങ്ങളായി ചികിത്സയിലായിരുന്നു ശരത് ബാബു. ഈ മാസം ആദ്യമാണ് ശരത് ബാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തെ കുറിച്ച് നേരത്തെ വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ചികിത്സയിലിരിക്കെ ശരത് ബാബു സുഖം പ്രാപിച്ചുവരികയാണെന്നും കുടുംബം അറിയിച്ചു. ഇതിനിടെയാണ് വിയോഗം. ശരത് ബാബുവിന്റെ മൃതദേഹം ചെന്നൈയിലേക്ക് മാറ്റാനുള്ള ഒരുക്കത്തിലാണ് കുടുംബാംഗങ്ങള്‍.

തെലുങ്ക്, തമിഴ്, കന്നഡ, ഏതാനും മലയാളം, ഹിന്ദി സിനിമകള്‍ എന്നിവയുള്‍പ്പെടെ 200-ലധികം ചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 1973-ല്‍ ഒരു തെലുങ്ക് സിനിമയിലൂടെ ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം പിന്നീട് കെ ബാലചന്ദര്‍ സംവിധാനം ചെയ്ത നിഴല്‍ നിജമഗിരദു (1978) എന്ന തമിഴ് ചിത്രത്തിലൂടെ ജനപ്രീതി നേടി. ബോബി സിംഹ നായകനായ ‘വസന്ത മുല്ലൈ’ എന്ന ചിത്രത്തിലാണ് ശരത് ബാബു അവസാനമായി തമിഴില്‍ അഭിനയിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...