തീവ്രവാദ ആരോപണം പരത്തരുത് ; പ്രതിയുടെ പേരും മതവും നോക്കരുത് , എലത്തൂർ ട്രെയിൻ തീവെപ്പിലെ പ്രതി പിടിയിലായതിൽ പ്രതികരിച്ച് നടൻ ഷുക്കൂർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെയ്പ്പിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായതിൽ തീവ്രവാദ ആരോപണവും വിദ്വേഷവും പരത്തരുതെന്ന് നടനും അഭിഭാഷകനുമായ ഷുക്കൂർ. ഈ സമയം ജാഗ്രത പുലർത്തണം. പ്രതിയുടെ പേരും മതവും നോക്കി ഒരു സമൂഹത്തിനെതിരെ ചിലർ വിദ്വേഷം പരത്തും. പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന ആൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കട്ടെ എന്നും നടൻ ഫേയ്സ്ബുക്കിൽ കുറിച്ചു.‘എലത്തൂർ ട്രെയിൻ ആക്രമണ കേസ് പ്രതിയെ മഹാരാഷ്‌ട്രയിൽ നിന്ന് അറസ്റ്റ് ചെയ്തതായി ദൃശ്യ മാദ്ധ്യമങ്ങൾ അറിയിക്കുന്നുണ്ട്.

തീവ്രവാദ ആരോപണം മുതൽ ഇതര സംസ്ഥാന വിദ്വേഷം വരെ സൃഷ്ടിക്കാനും പരത്താനും ഇത്തരം സന്ദർഭങ്ങൾ ഇടയാവരുത് എന്ന ജാഗ്രത പുലർത്തേണ്ട സമയമാണ്’.‘പ്രതിയുടെ പേരും മതവും നോക്കി ഒരു സമൂഹത്തെ മുഴുവൻ കത്തിയ്‌ക്കാൻ തുനിഞ്ഞിറങ്ങിയ ക്രിമിനലുകൾ വിദ്വേഷം പരത്തും. അവരിൽ നിന്ന് സ്വയം രക്ഷ നേടണം. സമൂഹത്തെ കാക്കണം. പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന ആൾ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള ശിക്ഷ ലഭിക്കട്ടെ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കട്ടെ’- എന്നാണ് ഷുക്കൂർ വക്കീലിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...