ഇരട്ടി മധുരത്തില്‍ നടന്‍ സൂര്യ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ :  സൂരരൈ പോട്ര് എന്ന ചിത്രത്തിന് ഇന്നലെ ദേശീയ അവാര്‍ഡ് നേടിയ താരം ഇന്ന് ജൂലൈ 23 ന് തന്റെ 47-ാം ജന്മദിനം ആഘോഷിക്കുകയാണ്.  ഇരട്ടി മധുരത്തെപ്പറ്റി സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പങ്ക് വെച്ചിരിക്കുകയാണ് താരം.

‘സൂരരൈ പോട്രി’ന് അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചത് വളരെ സന്തോഷമുണ്ടാക്കുന്നു. മഹാമാരിക്കാലത്ത് ഒടിടി റിലീസ് ആയി എത്തിയ ചിത്രത്തിന് ലഭിച്ച സ്വീകരണത്തില്‍ ഞങ്ങള്‍ വളരെയധികം സന്തോഷിച്ചിരുന്നു.  ദേശീയ അവാര്‍ഡ് നേട്ടത്തോടെ ഞങ്ങളുടെ സന്തോഷം ഇരട്ടിച്ചിരിക്കുകയാണ്.  ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥ സിനിമയാക്കുന്നതില്‍ സംവിധായിക സുധ കൊങ്കര കാട്ടിയ കഠിനാദ്ധ്വാനത്തിന്രെ ഫലമാണ് അവാര്‍ഡെന്നും സൂര്യ എഴുതി.  അപര്‍ണ ബാലമുരളി (മികച്ച നടി, ജി വി പ്രകാശ് കുമാര്‍ (പശ്ചാത്തല സംഗീതം), സുധ കൊങ്കരയും ശാലിനി ഉഷ നായരും (മികച്ച തിരക്കഥ) അടക്കമുള്ള ‘സൂരരൈ പോട്രുവിനായി അവാര്‍ഡ് നേടിയ എല്ലാവരെയും അഭിനന്ദിക്കുന്നു നമ്മുടെ സിനിമ പ്രാവര്‍ത്തികമാക്കുന്നതില്‍ ഒപ്പം നിന്ന എല്ലാ പ്രതിഭകളെയും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു.  മകച്ച സിനിമയ്ക്കുള്ള അവാര്‍ഡ് എന്നത് 2ഡിക്ക് വലിയ അംഗീകാരമാണ്.

എന്റെ അഭിനയത്തില്‍ വിശ്വാസമര്‍പ്പിച്ച് ആദ്യമായി സിനിമയില്‍ അവസരം നല്‍കയ വസന്ത് സായ്, മണിരത്നം എന്നിവരോട് നന്ദി അറിയിക്കുന്നു. തനിക്കൊപ്പം മികച്ച നടനുള്ള അവാര്‍ഡ് നേടിയ അജയ് ദേവ്‍ഗണിനും മറ്റ് ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും അഭിനന്ദനം അറിയിക്കുന്നു.   ഈ സിനിമ നിര്‍മിക്കുന്നതിനും അഭിനയിക്കുന്നതിനും എന്നെ പ്രേരിപ്പിച്ച ജ്യോതികയ്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. എന്നെ എപ്പോഴും പിന്തുണച്ച അച്ഛൻ, അമ്മ, കാര്‍ത്തി ബൃന്ദ എന്നിവരോട് എന്റെ സ്‍നേഹം അറിയിക്കുന്നു.   പുരസ്‍കാരം ഞാൻ എന്റെ മക്കളായ ദിയക്കും ദേവിനും കുടുംബത്തിനും സമര്‍പ്പിക്കുന്നുവെന്നും സൂര്യ എഴുതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...