പോലീസിനും ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പോലീസിനും ലക്ഷ്മിപ്രിയക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി അൻസിബ. തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മക്കെതിരെയാണ് പരാതി. ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. പോലീസ് സ്റ്റേഷനിൽ നിയമ വിരുദ്ധമായി തടവിൽ വച്ചുവെന്ന് പരാതിയിൽ പറയുന്നു. തനിക്കെതിരായ വ്യാജ പരാതിക്കു പിന്നിൽ ഗൂഢാലോചനയാണെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് താരസംഘടനയായ അമ്മ നിര്‍ദേശം നൽകി. തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും അൻസിബയോട് നിർദേശിച്ചു. തന്‍റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടു.ജൂൺ ഒന്നു മുതൽ മൂന്നു വരെയുള്ള ദിവസങ്ങളിൽ നേരിട്ട് എത്താനാണ് അൻസിബയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.

തെളിവുകളും തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും നിർദേശം. തന്നെ നിഷ്പക്ഷമായി കേൾക്കണം എന്നാണ് അൻസിബയുടെ ആവശ്യം. പരാതിയിൽ പ്രത്യേക സമിതി രൂപീകരിക്കണം എന്നും രമേശ് പിഷാരടി മാലാപാർവ്വതി ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടുന്ന സമിതി വേണമെന്നുമാണ് അൻസിബ മറുപടി നൽകിയത്. ജൂൺ ഒന്നിന് അല്ലെങ്കിൽ 7 ന് ശേഷം ഹാജരാകും എന്നും മറുപടിയിൽ പറഞ്ഞു.ഹിയറിങ് ഓഡിയോ വീഡിയോ റെക്കോഡിങ് ആയിരിക്കണം. അമ്മ പ്രസിഡന്‍റ് ശ്വേതാ മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും രണ്ടു തട്ടായി മാറി ഗ്രൂപ്പ് രൂക്ഷമായതോടെ പ്രശ്നവും കൈവിട്ടിരുന്നു . മറ്റ് അമ്മയിലെ പ്രതിനിധികളും പ്രതികരണങ്ങളുമായി രംഗത്ത് വന്നതോടെ വിഷയം വഴിമാറുമെന്ന് കണ്ട് പരസ്യ പ്രതികരണങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തരുതെന്ന് പ്രസിഡന്‍റും സെക്രട്ടറിയും ആവശ്യപ്പെട്ടു. അതിനിടയിലാണ് പരാതി കേൾക്കുന്നതിനായി അൻസിബയ്ക്ക് നിർദേശം നൽകിയിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...