കാവ്യമാധവനെയും അമ്മയെയും അന്വേഷണസംഘം ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ സംഘം നടന്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍, അമ്മ ശ്യാമളയേയും ദിലീപിന്റെ സഹോദരി സബിതയേയും ചോദ്യം ചെയ്തു. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ ചോദ്യം ചെയ്യല്‍ രണ്ടുമണിക്കൂര്‍ നീണ്ടു. വധഗൂഢാലോചന കേസിലെ മൂന്നാം പ്രതി ടി.എന്‍. സുരാജിന്റെ ഭാര്യയാണ് സബിത. നോട്ടീസ് നല്‍കിയശേഷം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇരുവരെയും ചോദ്യം ചെയ്തത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന് സ്ഥിരമായി വിളിയെത്തിയിരുന്ന നമ്പര്‍ ശ്യാമളയുടെ പേരിലാണെന്ന് വ്യക്തമായിരുന്നു. കാവ്യ ഈ സിം ഉപയോഗിച്ചിരുന്നതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഇതില്‍ വ്യക്തത വരുത്താനാണ് ശ്യാമളയെ ചോദ്യം ചെയ്തതെന്നാണ് സൂചന. ഈ സിം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു കാവ്യയുടെ മൊഴി. കാവ്യ കള്ളം പറയുകയാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നത്.

കാവ്യയ്ക്ക് സംഭവത്തില്‍ പങ്കുള്ളതായി സൂചന നല്‍കി സുരാജും ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായുള്ള ശബ്ദരേഖ പുറത്തു വന്നിരുന്നു. ഇതിന് ഇടയാക്കിയ സാഹചര്യം അറിയാനും മറ്റു മൊഴികളില്‍ വ്യക്തത വരുത്താനുമാണ് സബിതയെ ചോദ്യം ചെയ്തത്. കാവ്യ, സുരാജ്, ദിലീപിന്റെ സഹോദരന്‍ അനൂപ് എന്നിവരെ വീണ്ടും ചോദ്യം ചെയ്യും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...

രണ്ടുകടകളിൽനിന്ന് രണ്ടുലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങൾ പിടികൂടി ; രണ്ടുപേർ അറസ്റ്റിൽ

0
പൂന്തുറ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബീമാപള്ളി ഭാഗത്തെ കടകളിൽ നടത്തിയ...