മാവേലിക്കരയിലെ യുവതിയെ വ്യാജവിസയിൽ സിറിയയിലേക്ക് കടത്തിയതായി സംശയം ; സംഘത്തിന് ഐഎസ് ബന്ധവും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മനുഷ്യക്കടത്ത് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ടു വന്ന വീട്ടമ്മമാരുടെ നടുക്കുന്ന വെളിപ്പെടുത്തലില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. ആയയുടെ സൗജന്യ വിസ എന്ന് പറഞ്ഞ് യുവതികളായ വീട്ടമ്മമാരെ കുവൈത്തിലേക്ക് കൊണ്ടുപോയ മനുഷ്യക്കടത്ത് സംഘത്തില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടത് സിനിമയെ വെല്ലുന്ന തരത്തിലാണ്. എന്നാല്‍ മൂന്ന് പേര് മാത്രമാണ് ഇത്തരത്തില്‍ രക്ഷപ്പെട്ടു വന്നത്.

മറ്റ് യുവതികളെ ഇവര്‍ സിറിയയിലേക്ക് കടത്തിയതായാണ് സംശയം. മാവേലിക്കര സ്വദേശിനിയെ സിറിയയിലേക്ക് കടത്തിയെന്ന സംശയം ഇപ്പോള്‍ ബലപ്പെടുകയാണ്. എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴില്‍ റിക്രൂട്ട്മെന്റ് സ്ഥാപനം വഴി കുവൈത്തിലെത്തിയ യുവതിയെയാണ് കടത്തിയതായി കുടുംബം സംശയിക്കുന്നത്. മാസം 60,000 രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് കുട്ടികളെ പരിചരിക്കാന്‍ എന്ന പേരില്‍ യുവതികളെ വിദേശത്ത് എത്തിക്കുകയാണ് സംഘം ചെയ്യുന്നതെന്നാണ് ആരോപണം.

ഇത്തരത്തില്‍ എത്തിക്കുന്ന യുവതികളെ 9.50 ലക്ഷം രുപയ്‌ക്ക് ഇവര്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിയാണ് സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് നല്‍കിയത്. യുവതികളെ സിറിയയിലേക്ക് കടത്തി ഐഎസിന് വില്‍ക്കുകയും ചെയ്യുന്നു എന്ന വിവരങ്ങളും പുറത്ത് വരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സംഘത്തിന് ലഭിച്ചത് നിര്‍ണ്ണായക വിവരങ്ങളാണ്.

മനുഷ്യക്കടത്തിന് പുറമെ സംഘം അടിമക്കച്ചവടവും ചെയ്യുന്നുണ്ട്. അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷപ്പെട്ട് നാട്ടിലെത്തിയ പശ്ചിമകൊച്ചി സ്വദേശിനിക്കൊപ്പം ഉണ്ടായിരുന്ന യുവതിയെയും ഇവര്‍ കടത്തിയതായി പരാതിയുണ്ട്. കുവൈത്തില്‍ നിന്നാണ് ഹിന്ദി സംസാരിക്കുന്ന യുവതിയെ കടത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 18 നാണ് മനുഷ്യക്കടത്ത് സംഘവുമായി ബന്ധപ്പെട്ട കേസിന്റെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. പരാതി ലഭിച്ചിട്ടും വിവരം ദേശീയ ഏജന്‍സിക്ക് ലഭിക്കാനുണ്ടായ കാലതാമസം കേസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...