ടൂറിസം കേന്ദ്രത്തിലെത്തിച്ച്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടൂറിസം കേന്ദ്രത്തിലെത്തിച്ച്‌ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കൊല്ലം തട്ടത്തുമല പൂജാഭവനില്‍ പങ്കജിനെയാണ് തിരുവനന്തപുരം വിതുര പോലീസ് അറസ്റ്റ് ചെയ്തത്. വിതുര സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി ഷെയര്‍ ചാറ്റ് വഴിയാണ് പങ്കജ് പരിചയപ്പെടുന്നത്. സൗഹൃദം ശക്തമായതോടെ പെണ്‍കുട്ടിയെ കാണാന്‍ ഇയാള്‍ ഇടയ്ക്കിടെ എത്തുമായിരുന്നു. മെയ് മാസത്തിലാണ് സ്‌കൂളിലേക്കു പോയ പെണ്‍കുട്ടിയെ പൊന്മുടി ഹില്‍ സ്റ്റേഷനില്‍ എത്തിച്ച്‌ പങ്കജ് പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ സ്ഥലത്തില്ലാത്തപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പങ്കജിനെ നാട്ടുകാര്‍ തടഞ്ഞു വെച്ച ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുന്നതിനിടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സി.ഐ എസ്.ശ്രീജിത്തും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ നെടുങ്ങാട് കോടതി റിമാന്‍ഡ് ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടി നേതൃത്വത്തിനെതിരെ ഡിവൈഎഫ്ഐ സമ്മേളനത്തിൽ വിമർശനം

0
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിലും മുൻ എൽഡിഎഫ് സർക്കാരിന്റെ വീഴ്ചകളിലും...

റാന്നി സെന്റ് തോമസ് കോളജിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി

0
റാന്നി: സെന്റ് തോമസ് കോളജിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാഘോഷത്തിന്റെ ഭാഗമായി...

കാൽവരി അഭയഭവനം സന്ദർശിച്ച് കാരക്കാട് സെന്റ് ഡൈനിഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ്

0
ചെങ്ങന്നൂർ: കാരക്കാട് സീനായിക്കുന്ന് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് ഡൈനിഷ്യസ്...

ചമ്പക്കുളത്ത് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോലം കത്തിച്ച് പ്രതിഷേധം

0
ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന മുഖ്യമന്ത്രിയുടെ...