നടി ആക്രമിക്കപ്പെട്ട കേസ് പാതി വെന്ത നിലയിലാണ് കോടതിയിലെത്തിയതെന്ന് വിഡി സതീശന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തേത് സ്ത്രീവിരുദ്ധ സര്‍ക്കാറെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആക്രമിക്കപ്പെട്ട നടി വളരെ ഗുരുതരമായ ആരോപണമാണ് സര്‍ക്കാരിനെതിരെ ഉന്നയിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ സി പി എം നേതാക്കള്‍ ഇടനില നിന്നുവെന്ന ആരോപണം നടി ഉയര്‍ത്തുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സമാന്തരമായ അന്വേഷണം വേണം. ഇടനിലക്കാരായ സി പി എം നേതാക്കളുടെ പേര് പുറത്തുവരണം. നടി ആക്രമിക്കപ്പെട്ട കേസ് പാതി വെന്ത നിലയിലാണ് കോടതിയിലെത്തിയതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

പി സി ജോര്‍ജ്ജിന് ജാമ്യം കിട്ടാനും ഒളിവില്‍ പോകാനും എല്ലാം സി പി എം നേതാക്കള്‍ ഇടനില നില്‍ക്കുന്നു. വുമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യമായി സര്‍ക്കാര്‍ നിലകൊള്ളുകയാണ്. കേസില്‍ ഇടനില നിന്നത് ആരാണെന്ന് കൃത്യമായി അറിയാം. തെളിവുകളുടെ പിന്‍ബലത്തില്‍ അക്കാര്യം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് നടക്കുന്നുണ്ട്. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ കള്ളവോട്ടിന് കൂട്ടുനിന്നാല്‍ അവര്‍ക്കെതിരെ സുപ്രീം കോടതി വരെ പോകാനും തയ്യാറാണെന്നും വി ഡി സതീശന്‍ പറഞ്ഞു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...