സാക്ഷി വിസ്താരം നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിസ്താരം വീണ്ടും വൈകിപ്പിക്കാന്‍ ദിലീപിന്റെ പുതിയ ഹര്‍ജി. സാക്ഷി വിസ്താരം നിര്‍ത്തി വെയ്ക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നത് വരെ സാക്ഷികളെ വിസ്തരിക്കരുത് എന്നാണ് ദിലീപിന്റെ അഭിഭാഷകര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ ദിലീപ് ഹര്‍ജി നല്‍കി. സാക്ഷിവിസ്താരത്തിന്റെ തീയതി തീരുമാനിക്കാനായി കേസ് പരിഗണിച്ചപ്പോഴാണ് ദിലീപ് പുതിയ ഹര്‍ജി നല്‍കുന്നത്. എന്നാല്‍ വിചാരണക്കോടതി ഇതിന് അനുകൂലമായി വിധി പുറപ്പെടുവിക്കാന്‍ ഒരു സാധ്യതയുമില്ല. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതി വിചാരണക്കോടതിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതേസമയം സാക്ഷിവിസ്താരം തുടങ്ങാനുള്ള തീയതി വിചാരണക്കോടതി തീരുമാനിച്ചു. 136 സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ കോടതി ഉത്തരവായിട്ടുണ്ട്. ഈ മാസം മുപ്പതാം തീയതി സാക്ഷി വിസ്താരം ആരംഭിക്കും.

ഈ 136 സാക്ഷികളെ ആദ്യഘട്ടമായിട്ടാണ് വിസ്തരിക്കുകയെന്നും കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. നേരത്തേ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി വീണ്ടും വിചാരണക്കോടതി തള്ളിയിരുന്നു. എന്നാല്‍ ഇതേ ആവശ്യവുമായി മേല്‍ക്കോടതികളെ സമീപിക്കാന്‍ തന്നെയാണ് ദിലീപിന്റെ പദ്ധതി. കേസ് പരമാവധി നീട്ടാനും വൈകിക്കാനും സങ്കീര്‍ണമാക്കാനും ഇത് വഴി കഴിയും. നേരത്തേ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഒന്നാം പ്രതിയായ സുനില്‍കുമാറുമായി ബന്ധമുള്ള, കൊച്ചിയിലെ രണ്ട് അഭിഭാഷകരുടെ പക്കല്‍ എത്തിയെന്നും അത് പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നുമാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. ഇത് ചൂണ്ടിക്കാട്ടി നേരത്തേ കീഴ്‌ക്കോടതിയില്‍ ഈ രണ്ട് അഭിഭാഷകരും വിടുതല്‍ ഹര്‍ജികള്‍ നല്‍കിയിരുന്നു.

കേസില്‍ പ്രതികളായി ചേര്‍ത്ത തങ്ങള്‍ നിരപരാധികളാണെന്നും കേസില്‍ പങ്കുണ്ടെന്നതിന് കൃത്യമായ തെളിവുകളില്ലെന്നും കാട്ടിയാണ് പ്രത്യേക കോടതി രൂപീകരിക്കുന്നതിന് മുമ്പ് കീഴ്‌ക്കോടതിയില്‍ ഈ രണ്ട് അഭിഭാഷകരും വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇത് പരിഗണിച്ച് അങ്കമാലി കോടതി ഇവരെ രണ്ട് പേരെയും വെറുതെ വിട്ടിരുന്നു. ഇതേ കാര്യം ചൂണ്ടിക്കാട്ടി, കേസിലെ ഗൂഢാലോചനയുമായി നേരിട്ട് പങ്കില്ലെന്ന് വാദിച്ച്, അത് തെളിയിക്കാന്‍ പോലീസിന്റെ കുറ്റപത്രത്തില്‍ കൃത്യമായ മെറിറ്റുമില്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെയും അവിടെ നിന്ന് ഹര്‍ജി തള്ളിയാല്‍ സുപ്രീംകോടതിയെയും സമീപിക്കാനാണ് ദിലീപിന്റെ നീക്കം. രണ്ട് കോടതികളിലും വിടുതല്‍ ഹര്‍ജി തന്നെയായും ദിലീപും അഭിഭാഷക സംഘവും നല്‍കുക. ഇങ്ങനെ നിരവധി ഹര്‍ജികള്‍ നല്‍കിയാല്‍, കേസിന്റെ വിചാരണ നീണ്ട് പോകുമെന്നാണ് ദിലീപിന്റെ കണക്കുകൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....