നടിയെ ആക്രമിച്ച കേസ് ; വിചാരണ നീട്ടണമെന്ന സർക്കാർ ആവിശ്യം തള്ളി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : സംസ്ഥാന സർക്കാരിന്‍റെ ആവശ്യം സുപ്രീകോടതി തള്ളി. നടിയെ ആക്രമിച്ച കേസിലെ വിചാരണ തീരുമാനം വിചാരണകോടതിക്ക് എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സമയം നീട്ടാൻ വിചാരണ കോടതി ജഡ്ജിക്ക് നിർദ്ദേശം നൽകാനാകില്ലെന്ന നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചത്. സംസ്ഥാന സർക്കാരിന് വിചാരണ നീട്ടണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാം.

വിചാരണകോടതി സമയം നീട്ടാൻ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടാൽ അപ്പോൾ പരിഗണിക്കും. സമയം നീട്ടണമെന്ന ആവശ്യം വിചാരണ കോടതിക്കുണ്ടെങ്കിൽ തങ്ങളെ സമീപിക്കാമെന്നും നീതിയുക്തമായ തീരുമാനം വിചാരണകോടതി ജഡ്ജിക്ക് എടുക്കാമെന്നും സുുപ്രീം കോടതി അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാർ, ദിലീപിനെതിരെ നടത്തിയ പുതിയ വെളിപ്പെടുത്തലടക്കം അന്വേഷിക്കണമെന്നും അതിനാൽ വിചാരണ സമയം നീട്ടാൻ അനുവദിക്കണമെന്നുമാണ് സംസ്ഥാനം കോടതിയിൽ ആവശ്യപ്പെട്ടത്.

സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയാണെന്ന് ദിലീപ് കോടതിയിൽ നിലപാടെടുത്തു. ദിലീപിനായി മുതിർന്ന അഭിഭാഷകൻ മുകള്‍ റോത്തഗിയാണ് ഹാജരായത്. വിചാരണ നീട്ടി വയ്ക്കാൻ പല അടവുകളും സംസ്ഥാനം പകറ്റുകയാണെന്നും സർക്കാരിന് വിചാരണ നീട്ടിവയ്ക്കാൻ ആവശ്യപ്പെടാൻ അവകാശമില്ലെന്നും റോത്തഗി കോടതിയെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

യുപിഐ പേയ്‌മെന്റുകളിൽ എംഡിആർ ചാർജ് തിരിച്ചെത്തുന്നുവോ? നോട്ടുകളുടെ ഉപയോഗം വീണ്ടും കൂടുന്നുവെന്ന് ആർബിഐ റിപ്പോർട്ട്

0
മുംബൈ: അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ നികുതി, മറ്റ് നിയമങ്ങൾ...

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...