കര്‍ണാടകയില്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീയുടെ മുടിയില്‍ പിടിച്ചുവലിച്ചുവെന്നാരോപിച്ച്‌ യുവാവിന് മര്‍ദനം

For full experience, Download our mobile application:
Get it on Google Play

ബഗല്‍ക്കോട്ട് : കര്‍ണാടകയില്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടെ സ്‌ത്രീയുടെ മുടിയില്‍ പിടിച്ചുവലിച്ചുവെന്നാരോപിച്ച്‌ യുവാവിന് മര്‍ദനം. ബഗല്‍ക്കോട്ട് ജില്ലയിലെ ബദാമി താലൂക്കില്‍ കേരൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം നടന്നത്. അതേസമയം, മര്‍ദനമേറ്റ യുവാവ് മദ്യപിച്ചിരുന്നതായും ആരോപണമുണ്ട്. വിജയപുരയില്‍ നിന്ന് ഹുബ്ലിയിലേക്ക് പോകുകയായിരുന്ന ബസിലാണ് സംഭവമുണ്ടായത്. യുവാവ് സ്‌ത്രീയുടെ മുടിയില്‍ പിടിച്ചുവലിക്കുകയും മോശമായി പെരുമാറുകയും ചെയ്‌തുവെന്നാണ് പരാതി. രോഷാകുലയായ സ്‌ത്രീ കേരൂര്‍ സ്റ്റോപ്പെത്തിയപ്പോഴേക്കും പ്രതികരിക്കുകയും ഇയാളെ ചെരുപ്പുകൊണ്ട് മര്‍ദിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ഇവര്‍ക്ക് പിന്തുണയുമായി യാത്രക്കാരില്‍ ചിലരെത്തി യുവാവിനെ മര്‍ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്‌.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ രണ്ട് മൃതദേഹമെന്ന് സംശയം

0
കണ്ണൂർ: കണ്ണൂർ ഇരിട്ടി വാണിയപ്പാറ ഉണ്ണിയേശു പള്ളി സെമിത്തേരിയിലെ ഒരു കല്ലറയിൽ...

കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ അപ്പീൽ ഹർജി...

0
കൊച്ചി: കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാർത്ഥികൾ നൽകിയ...

ബജറ്റിൽ നെൽകർഷകർക്ക് അവഗണന ; മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ

0
തിരുവനന്തപുരം: ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു...

രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി

0
വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ...