നടിയെ ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മാപ്പുസാക്ഷി വിപിന്‍ ലാല്‍ കോടതിയില്‍ ഹാജരായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീര്‍ത്തികരമായ രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മാപ്പുസാക്ഷി വിപിന്‍ ലാല്‍ കോടതിയില്‍ ഹാജരായി.  ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിപിന്‍ലാല്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ ഹാജരായത്. തുടര്‍ന്ന് 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാള്‍ ഉറപ്പിന്മേലും കോടതി വിപിന്‍ലാലിനെ ജാമ്യം നല്‍കി വിട്ടയച്ചു.

കേസിലെ പത്താം പ്രതിയായിരുന്നു വിപിന്‍ലാല്‍. കേസില്‍ മാപ്പുസാക്ഷിയാക്കിയതോടെ ഇയാളെ മോചിപ്പിക്കുകയായിരുന്നു. മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ വിട്ടയച്ച നടപടി ചോദ്യം ചെയ്തുകൊണ്ട് നടിയെ ആക്രമിച്ച കേസിലെ പ്രതിയ ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയും വിചാരണ കോടതിയില്‍ ഹാജരായി ജാമ്യത്തില്‍ മടങ്ങാമെന്ന് ഉത്തരവിട്ടിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...