ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം ; രാജ്യത്ത് ജാ​ഗ്രതാ നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിക്ക് സമീപം സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് ജാ​ഗ്രതാ നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ ജാ​ഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. സുരക്ഷ ശക്തമാക്കാന്‍ നടപടി സ്വീകരിച്ചതായി സിഐഎസ്‌എഫ് അറിയിച്ചു.

സെന്‍ട്രല്‍ ഡല്‍ഹിയിലാണ്​ ഇ​സ്രായേല്‍ എംബസി സ്​ഥിതി ചെയ്യുന്നത്​. എംബസി കെട്ടിടത്തിന് 50 മീറ്റര്‍ അകലെയുള്ള നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്​. ഇവിടെയുണ്ടായിരുന്ന അഞ്ച് കാറുകള്‍ക്ക്​ കേടുപാട്​ സംഭവിച്ചു. സ്ഫോടനത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പോലീസ് അറിയിച്ചു. സുരക്ഷയുടെ ഭാ​ഗമായി സ്ഥലത്ത് പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്​. അബ്​ദുല്‍ കലാം റോഡ്​ പോലീസ്​ ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌​ അടക്കുകയും ചെയ്​തു. സൈനികരുടെ ബീറ്റിം​ഗ് ദി റിട്രീറ്റ്​ ചടങ്ങ്​ നടക്കുന്ന വിജയ ചൗക്കില്‍ നിന്ന്​ രണ്ട് കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. ഏറെ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന് തരികിടകള്‍ ഒന്നും വേണ്ട – പത്തനംതിട്ട ജില്ല ഷാഡോ പോലീസിന്റെ കർശന നിരീക്ഷണത്തിൽ

0
പത്തനംതിട്ട : ഉത്രാട ദിനമായ ചൊവ്വാഴ്ച മുതൽ ആറന്മുള ഉത്രട്ടാതി വള്ളംകളി...

ഓണത്തിരക്കിൽ ശ്വാസംമുട്ടി റാന്നി : ഗതാഗതക്കുരുക്ക് രൂക്ഷം

0
​റാന്നി : ഓണാഘോഷങ്ങൾ സജീവമായതോടെ റാന്നി ടൗണിലും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു....

ആൺകുട്ടിയെ ലഭിക്കാനായി രണ്ടാം വിവാഹം; പിന്നാലെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ

0
മീററ്റ്: ആൺകുഞ്ഞ് ഉണ്ടാകാൻ വേണ്ടി രണ്ടാമത് വിവാഹിതനായി. മകൻ ജനിച്ച് 18...

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...