ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ.സി ജോസഫ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഇരിക്കൂര്‍ എംഎല്‍എ കെസി ജോസഫ്. ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കെ.സി ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. 39 വര്‍ഷമായി ഇരിക്കൂറിനെ പ്രതിനിധീകരിച്ച് വിജയിച്ച കെ.സി ജോസഫ് പുതിയ ആളുകള്‍ കടന്നു വരുന്നതിനു വേണ്ടിയാണ് മാറിനില്‍ക്കുന്നതെന്ന് വ്യക്തമാക്കി. കെസിയുടെ നിലപാടിനെ യുവജനസംഘടനകളടക്കം സ്വാഗതം ചെയ്തിട്ടുണ്ട്.

ഇരിക്കൂറില്‍ നിന്നും എട്ട് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. എട്ടുതവണയും വിജയിച്ചു. ഇനി വരാന്‍ പോകുന്നത് ഒന്‍പതാമത്തെ തെരഞ്ഞെടുപ്പാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്നാണ് തീരുമാനമെന്നും തന്റെ തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും കെസി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസിന്റെ മണ്ഡലങ്ങളില്‍ ഇരിക്കൂറില്‍ നിന്നും പുതുപ്പള്ളിയില്‍ നിന്നുമാണ് തുടര്‍ച്ചയായി ഒരാള്‍ വിജയിക്കുന്നതെന്നും പരാജയമറിയാതെ ജയിക്കാനായത് മണ്ഡലത്തിലെ ജനങ്ങളുടെ സ്നേഹം കൊണ്ടാണെന്നും കെസി ജോസഫ് പറഞ്ഞു.

1982 ലാണ് കെ.സി ജോസഫ് ആദ്യമായി ഇരിക്കൂറില്‍ മത്സരിക്കുന്നത്. പതിനായിരത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അന്നു വിജയിച്ചത്. പിന്നീടിതുവരെ കെ.സിക്കു പരാജയത്തിന്റെ രുചി അറിയേണ്ടി വന്നിട്ടില്ല. എന്നാല്‍ 2006ല്‍ മാത്രമാണ് ഭൂരിപക്ഷം രണ്ടായിരത്തിലേക്ക് താഴ്ന്നത്. 1831 വോട്ടിനായിരുന്നു വിജയം. തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ആരംഭിച്ച സമയത്ത് കെസി ജോസഫ് ചങ്ങനാശേരിയില്‍ മത്സരിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. ഇതോടെയാണ് കെസി ജോസഫ് ഇക്കുറി മത്സരിക്കുന്നില്ലെന്ന നിലപാടിലേക്ക് എത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...