നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ ; അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും. കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതിനെ തുടർന്നാണ് പുതിയ ബെഞ്ച് ഇത് പരിഗണിക്കുന്നത്. വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവത സമർപ്പിച്ച ഹർജിയിൽനിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. നേരത്തെയും അതിജീവതയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നതിൽനിന്ന് കൗസർ എടപ്പഗത്ത് പിൻമാറിയിട്ടുണ്ട്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിച്ചിരുന്ന കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിനെ തുടർന്ന് 2019ൽ എറണാകുളം സ്പെഷൽ അഡീഷണൽ സെഷൻസ് കോടതിയിലേക്കു മാറ്റിയിരുന്നു. എന്നാൽ ഹൈക്കോടതി ഭരണ വിഭാഗം നൽകിയ ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ കേസ് ഇപ്പോൾ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതാണ് അതിജീവിത ചോദ്യം ചെയ്യുന്നത്. നടപടി നിയമപരമല്ല എന്നാണ് ആക്ഷേപം. അതിജീവതയുടെ ആവശ്യപ്രകാരം വനിത ജഡ്ജിയെ വിചാരണയ്ക്കായി നിയോഗിച്ചിരുന്നു. വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്നമില്ലെന്നാണ് നിലവിൽ അതിജീവതയുടെ നിലപാട്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയതോടെ ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് തിങ്കളാഴ്ച ഈ കേസ് പരിഗണിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....