റാന്നിയിൽ യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന മേഖലകളിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് തീരുമാനമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി നിയോജക മണ്ഡലത്തിൽ യാത്രാക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന മേഖലകളിലേക്ക് കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനമായി. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്ര ക്ലശം പരിഹരിക്കുന്നതിന് അഡ്വ പ്രമോദ് നാരായണൻ എംഎൽഎ വിളിച്ചുചേർത്ത മോട്ടോർ വാഹന വകുപ്പിന്റെയും കെഎസ്ആർടിസി അധികൃതരുടെയും സ്വകാര്യ ബസ് ഉടമകളുടെയും യോഗത്തിലാണ് തീരുമാനം. യാത്രാ ക്ലേശം രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളിലേക്ക് റൂട്ടുകൾ പുനർനിർണയിക്കുന്നതിന് കെഎസ്ആർടിസി, മോട്ടോർ വാഹന വകുപ്പ്, സ്വകാര്യ ബസ്സുടമകൾ എന്നിവർ പ്രത്യേകം യോഗം ചേരും.

കോവിഡ് കാലഘട്ടത്തിനുശേഷം ഉൾനാടൻ പ്രദേശങ്ങളുടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും സർവീസ് നിർത്തിയത് ഈ പ്രദേശങ്ങളിൽ യാത്രാ ക്ലേശത്തിന് ഇടയാക്കി. അടച്ചിടലിന് ശേഷം നൂറുകണക്കിന് ബസുകൾ സർവീസിന് ഇറക്കാത്തത് കാരണം പ്രധാന കേന്ദ്രങ്ങളിലേക്ക് പോലും ബസ് സർവീസുകൾ ഇപ്പോൾ കുറവായിരിക്കുന്നു. ഉദ്യോഗസ്ഥരെയും വിദ്യാർത്ഥികളെയും തൊഴിലാളികളെയും ഇത് വലിയ തോതിൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

നിർത്തിവെച്ച സർവീസുകൾ എത്രയും വേഗം പുനരാരംഭിക്കുവാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടു. നേരത്തെ ഉണ്ടായിരുന്ന സ്വകാര്യ ബസുകളും സർവീസ് നടത്താൻ യോഗത്തിൽ ആവശ്യപ്പെട്ടു. സ്വകാര്യ ബസ്സുടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഗണിക്കാം എന്ന് എംഎൽഎ യോഗത്തിൽ ഉറപ്പ് നൽകി.
ഓണക്കാലത്തിന് മുമ്പ് എല്ലാ പ്രദേശങ്ങളിലേക്കും സർവീസുകൾ ആരംഭിച്ച് യാത്രാക്ലേശം ഇല്ലാതാക്കുകയാണ് ലക്ഷ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....