നടിയെ ആക്രമിച്ച കേസ് : വി. അജകുമാർ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ ; നിയമനം അതിജീവിതയുടെ ആവശ്യപ്രകാരം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് വി. അജകുമാറിനെ നിയമിച്ചു. അതിജീവിതയുടെ ആവശ്യപ്രകാരമാണ് നിയമനം. അസിസ്റ്റന്റ് പ്രോസിക്യൂട്ടറായി അഡ്വക്കേറ്റ് കെ.ജി. സുനില്‍കുമാറിനെയും നിയമിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. വൈകാതെ തന്നെ ഇരുവര്‍ക്കും കേസിന്റെ ചുമതലകള്‍ കൈമാറും. നേരത്തെ കേസുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ അതിജീവിത മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അതിജീവിതയ്ക്ക് എല്ലാവിധ പിന്തുണയും ഉറപ്പുനല്‍കി. ഇതിനുപിന്നാലെയാണ് നടിയുടെ ആവശ്യപ്രകാരം അജകുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

10,000 പേർക്ക് തിരുവോണസദ്യ ; ഓണാഘോഷങ്ങൾക്ക് ഒരുങ്ങി ഗുരുവായൂർ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ എ...

സൈഡ് കൊടുക്കാത്തതിനെ ചൊല്ലി തർക്കം : കെ.എസ്.ആർ.ടി.സി. ഡ്രൈവറെ ബിയർ കുപ്പികൊണ്ട് തലക്കടിച്ചു ;...

0
വിതുര : കെ.എസ്.ആർ.ടി.സി. ഡ്രൈവർക്ക് നേരെ ഡ്യൂട്ടിസമയത്ത് ബിയർ കുപ്പി കൊണ്ടുള്ള...

കൊച്ചി മെട്രോയുടെ പേരുമാറ്റൽ സർക്കാർ പരി​ഗണനയിലില്ല ; മെസ്സി വിവാദത്തിൽ ഉടൻ തന്നെ അന്തിമ...

0
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന്...

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...