നടിയെ ആക്രമിച്ച കേസ് ; മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച്‌ ക്രൈംബ്രാഞ്ച്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെ സഹായിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസറുടേയും പള്‍സര്‍ സുനിയുടെ അഭിഭാഷകന്റേയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച്‌ ക്രൈംബ്രാഞ്ച്. വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോഗിച്ച ദിവസം കോടതിയില്‍ ഉണ്ടായിരുന്ന എല്ലാവരുടേയും ടവര്‍ ലൊക്കേഷന്‍ പരിശോധിക്കണമെന്ന് വിചാരണക്കോടതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചതിന് പിന്നാലെയാണ് അന്വേഷണ സംഘം ലൊക്കേഷന്‍ പരിശോധിച്ചത്. പ്രോസിക്യൂട്ടറെ സഹായിക്കുന്ന മഞ്ജു എന്ന സിവില്‍ പോലീസ് ഓഫീസര്‍ ആയിരിക്കാമെന്ന തരത്തില്‍ പരാമര്‍ശങ്ങളും ജഡ്ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.

ദൃശ്യങ്ങള്‍ കണ്ടുവെന്ന് എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന 12.19 മുതല്‍ 12.54 വരെയുള്ള സമയം സിവില്‍ പോലീസ് ഓഫീസര്‍ ആലുവയിലാണ് ഉണ്ടായിരുന്നത് എന്നാണ് ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാകുന്നത്. ആലുവ പോലീസ് ക്ലബ്ബും വിചാരണക്കോടതിയും തമ്മിലുള്ള ദൂരം 20 കിലോമീറ്ററാണ്. പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍ എത്തിച്ചേര്‍ന്നത് 1.45ഓടെയാണ്. സിഡിആര്‍ പ്രകാരം കോടതിയിലിരുന്ന മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് കുറുപ്പിന്റെ അഭിഭാഷകന്റെ ടവര്‍ ലൊക്കേഷന്‍ തൃപ്പൂണിത്തുറ ഭാഗത്താണ്. രണ്ട് മണിവരെ പ്രതീഷ് കുറുപ്പ് ഈ ലൊക്കേഷനില്‍ തന്നെയായിരുന്നു. 2.15ന് ശേഷമാണ് അഭിഭാഷകന്‍ വിചാരണക്കോടതി ഉള്‍പ്പെടുന്ന കലൂര്‍ ടവര്‍ ലൊക്കേഷനിലേക്ക് എത്തുന്നത്.

ഇതോടെ പള്‍സര്‍ സുനിയുടെ അഭിഭാഷകനും പ്രോസിക്യൂഷനെ സഹായിക്കുന്ന വനിതാ സിവിര്‍ പോലീസ് ഓഫീസറും മെമ്മറിക്കാര്‍ഡ് ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് അന്വേഷണ സംഘം കണ്ടത്തിയത്. അന്ന് മൂന്ന് മണിക്കാണ് താന്‍ എട്ട് ഫയലുകളും കണ്ടത് എന്ന് പ്രതീഷ് കുറുപ്പ് കോടതിയില്‍ സ്വന്തം കൈപ്പടയില്‍ എഴുതിക്കൊടുത്തിരുന്നു. കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറി കാര്‍ഡ് ആര് തുറന്ന് ഉപയോഗിച്ചാലും ഉത്തരവാദിത്വം വിചാരണക്കോടതിയിലെ പ്രിസൈഡിംഗ് ഓഫീസര്‍ക്കാണ്.

2021 ജൂലൈ 19നാണ് ട്രഷറി ചെസ്റ്റില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡ് 35 മിനിറ്റോളം വിവോ ഫോണില്‍ ആക്‌സസ് ചെയ്തത്. ഇതേസമയം, വാട്‌സ്‌ആപ്പും ടെലിഗ്രാമും ഉള്‍പ്പെടെയുള്ള ഉപയോഗിച്ചിരുന്നു എന്നും എഫ്‌എസ്‌എല്‍ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. ‘ജഡ്ജി ദൃശ്യങ്ങള്‍ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല. ദൃശ്യങ്ങള്‍ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പല തവണ എന്നോട് ചോദിച്ചിരുന്നു. എനിക്ക് കാണേണ്ട എന്നാണ് പറഞ്ഞത്. ഇലക്‌ട്രോണിക് ഡിവൈസുകള്‍ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ലാബ് അധികൃതരും മാത്രമാണ്,’ എന്നായിരുന്നു നേരത്തെ വിചാരണക്കോടതി പരാമര്‍ശം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...