സംസ്‌ഥാനത്ത്‌ വീണ്ടും വ്യാജ ലോട്ടറി തട്ടിപ്പ് സജീവം ; മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യാജ ലോട്ടറി തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ്. സംസ്‌ഥാനത്ത്‌ വീണ്ടും വ്യാജ ലോട്ടറി തട്ടിപ്പ് സജീവമാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ മുന്നറിയിപ്പുമായി ലോട്ടറി വകുപ്പ് രംഗത്തെത്തിയത്. വിവിധ ഇടങ്ങളിലെ നിരവധി ചെറുകിട കച്ചവടക്കാരാണ് തട്ടിപ്പുകാരുടെ സംഘത്തില്‍ വീഴുന്നത്. പരാതികള്‍ വ്യാപകമായതോടെ വില്‍പ്പനക്കാര്‍ക്ക് ലോട്ടറി വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ഒരുമാസത്തിനിടെ ഭിന്നശേഷിക്കാരായ കച്ചവടക്കാരും പ്രായമായവരുമാണ് തട്ടിപ്പിന് ഇരയായവരില്‍ അധികവും. ദിവസവും സമ്മാനം അടിക്കുന്ന ടിക്കറ്റുകളുടെ നമ്പര്‍ ശേഖരിക്കും. തട്ടിപ്പ് സംഘം മുന്‍കൂട്ടി എടുക്കുന്ന ലോട്ടറി ടിക്കറ്റുകളില്‍ സമ്മാനാര്‍ഹമായ നമ്പറിനോട് സാമ്യതയുള്ളതില്‍ തിരുത്ത് വരുത്തി കളര്‍ ഫോട്ടോസ്‌റ്റാറ്റ് എടുക്കും. പ്രാദേശിക അടിസ്‌ഥാനത്തിലുള്ള ഏജന്‍സികളുടെ വ്യാജ സീലുണ്ടാക്കി ഫോട്ടോസ്‌റ്റാറ്റ് ടിക്കറ്റില്‍ പതിപ്പിക്കും.

ഈ ടിക്കറ്റുകളാണ് വഴിയോരത്ത് കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കി സമ്മാനത്തുക മാറിയെടുക്കുന്നത്. 500 മുതല്‍ 5000 രൂപവരെ സമ്മാനം അടിക്കുന്ന ടിക്കറ്റുകളാണ് ഇത്തരത്തില്‍ കൃത്രിമമായുണ്ടാക്കുന്നത്. ലോട്ടറി വകുപ്പിന്റെ ഓഫിസില്‍ എത്തുമ്പോള്‍ മാത്രമാണ് കബളിപ്പിക്കപ്പെട്ട വിവരം കച്ചവടക്കാര്‍ അറിയുക. ലോട്ടറിയിലുള്ള സുരക്ഷാ സംവിധാനങ്ങളെ കുറിച്ച്‌ കച്ചവടക്കാര്‍ ബോധവാന്‍മാരായി ഇരിക്കണമെന്നും ഇവ കൃത്യമായി പരിശോധന നടത്തിയിട്ട് സമ്മാനത്തുക നല്‍കാവൂ എന്നുമാണ് ലോട്ടറി വകുപ്പ് പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...