ജനങ്ങളുടെ ദുരിതം കൂട്ടി അരിക്ക് മുതല്‍ പയറിന് വരെ നാളെ മുതല്‍ വിലകൂടും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജനങ്ങളുടെ ദുരിതം കൂട്ടിക്ക് അരിക്ക് മുതല്‍ പയറിന് വരെ നാളെ മുതല്‍ വിലകൂടും. പാക്ക് ചെയ്ത ഇറച്ചി, മത്സ്യം, തൈര്, പനീര്‍, തേന്‍, അരി, ഗോതമ്ബ്, പയര്‍ എന്നിവക്കെല്ലാം നികുതി ചുമത്താനുള്ള തീരുമാനം ജി.എസ്.ടി കൗണ്‍സില്‍ പ്രഖ്യാപിച്ചിരുന്നു.ഇതാണ് വില വര്‍ധനക്ക് ഇടയാക്കുക. നിലവില്‍ ബ്രാന്‍ഡഡ് ഭക്ഷ്യവസ്തുക്കള്‍ക്ക് മാത്രമാണ് നികുതി ചുമത്തിയിരുന്നത്. അതേസമയം, പാക്ക് ചെയ്യാത്ത അരിയും നികുതിയുടെ പരിധിയില്‍ വരുമെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ വിലക്കയറ്റതിന്റെ തോത് വീണ്ടും ഉയരും.

കഴിഞ്ഞ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ക്കും അടിസ്ഥാന നികുതിയായ അഞ്ച് ശതമാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. രാജ്യത്ത് പണപ്പെരുപ്പം മാറ്റമില്ലാതെ ഉയരുമ്പോഴാണ് നികുതി ചുമത്തി ഉല്‍പ്പന്നവില വീണ്ടും ഉയര്‍ത്തുന്നതിനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഉല്‍പന്നങ്ങളുടെ വില വീണ്ടും ഉയരുന്നത് പണപ്പെരുപ്പം രൂക്ഷമാക്കുമോയെന്നും ആശങ്കയുണ്ട്.

എന്നാല്‍, തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് വ്യാപാരികള്‍ ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ പലയിടത്തും മൊത്തവിതരണ കേന്ദ്രങ്ങള്‍ അടച്ചിട്ടാണ് വ്യാപാരികളുടെ പ്രതിഷേധം. ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ ​ആശുപത്രിവാസം, ഹോട്ടല്‍ മുറികള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, പമ്ബുകള്‍, കത്തികള്‍ എന്നിവയുടെ നികുതിയും ഉയര്‍ത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...