പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അഞ്ചാലുംമൂട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍ അറസ്റ്റില്‍. മയ്യനാട് ജാനുവിലാസത്തില്‍ ഡോ.ജയപ്രകാശിനെ (71) യാണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞ 30 വര്‍ഷമായി മയ്യനാട്ട് ഡി.ജെ.എം എന്ന ക്ലിനിക് നടത്തുന്നയാളാണ് ഡോ.ജയപ്രകാശ്. 16 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയശേഷം ഗര്‍ഭഛിദ്രം നടത്തിച്ച പെരിനാട് ഇടവട്ടം ചൂഴംചിറവയലില്‍ വാടകയ്ക്കു താമസിക്കുന്ന മാമൂട് സ്വദേശി അനന്ദു നായരെ (22) മൂന്നുദിവസംമുമ്പ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ്‌ ചെയ്തിരുന്നു. ഡോ.ജയപ്രകാശ് കേസിലെ മൂന്നാം പ്രതിയാണ്.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ പെണ്‍കുട്ടി പിതാവിന്റെ രണ്ടാംഭാര്യയോടൊപ്പമായിരുന്നു താമസം. അനന്ദു നായര്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടിയുമായി ഇയാള്‍ പ്രേമത്തിലാകുകയും വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കുകയുമായിരുന്നു. പിന്നീട്‌ മയ്യനാട്ടെ ക്ലിനിക്കിലെത്തിച്ച്‌ ഗര്‍ഭഛിദ്രം നടത്തിച്ചു. പെണ്‍കുട്ടി മാതാവിന്റെ വീട്ടിലെത്തി വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അനന്ദു നായര്‍ മറ്റൊരു പതിനാറുകാരിയെ പ്രേമംനടിച്ചു ഗര്‍ഭിണിയാക്കി ഗര്‍ഭഛിദ്രം നടത്തിയതിന് കുണ്ടറ പോലീസ് പിടികൂടിയിരുന്നു. ഇതില്‍ രണ്ടുമാസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്.

സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഡോക്ടറെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മജിസ്ട്രേറ്റ്‌ ആശുപത്രിയിലെത്തി ഡോക്ടറെ റിമാന്‍ഡ്‌ ചെയ്തു. അഞ്ചാലുംമൂട് എസ്.എച്ച്‌.ഒ. സി.ദേവരാജന്‍, എസ്.ഐ.മാരായ റഹിം, ഹുസൈന്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...