നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

ആലുവ: നടി അന്ന രാജനെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ടതായി പരാതി. സിം കാര്‍ഡ് എടുക്കാനായി എത്തിയപ്പോഴാണ് നടിയെ ജീവനക്കാര്‍ പൂട്ടിയിട്ടത്. വൈകുന്നേരം 4.45ന് ആലുവയിലെ വി.ഐ ടെലികോം ഓഫീസിലാണ് സംഭവം. സിം കാര്‍ഡ് എടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന രാജനും ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഇതാണ് പൂട്ടിയിടാന്‍ കാരണമെന്നുമാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് അന്ന രാജന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.

‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലെ ലിച്ചിയായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് അന്ന രേഷ്മ രാജന്‍. 2017ല്‍ അങ്കമാലി ഡയറീസിലൂടെയാണ് അന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് വെളിപാടിന്റെ പുസ്തകം, ലോനപ്പന്റെ മാമ്മോദിസ, മധുര രാജ, സ്വര്‍ണമത്സ്യങ്ങള്‍, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമയിലെത്തുന്നതിന് മുമ്പ് അന്ന രേഷ്മ രാജന്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നേഴ്സായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉമ്മന്‍ചാണ്ടി ചരമവാര്‍ഷിക ദിനാചരണം ജൂലൈ 18ന്

0
പത്തനംതിട്ട : മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ...

റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിൽ ലോകകപ്പ് സെമി ഫൈനൽ ബിഗ് സ്ക്രീനില്‍

0
റാന്നി : റാന്നി എം.എൽ.എ അഡ്വ.പഴകുളം മധുവിന്റെ നേതൃത്വത്തിൽ ഇട്ടിയപ്പാറ ബസ്...

പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ : ജോർജ്ജ് ബി.വർഗീസ് പ്രസിഡന്റ്

0
പത്തനംതിട്ട : പത്തനംതിട്ട സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ...

കലഞ്ഞൂര്‍ വാഹനാപകടം : പരിക്കേറ്റ സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

0
കലഞ്ഞൂര്‍ : കലഞ്ഞൂര്‍ വലിയ പള്ളിക്ക് സമീപം ഇന്ന് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി...