അതിജീവിതയുടെ ആവശ്യത്തെ തുടര്‍ന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിയെ വിശ്വാസമില്ലെന്നും ഹര്‍ജി മറ്റൊരു ബഞ്ചില്‍ പരിഗണിക്കണമെന്നുമുള്ള അതിജീവിതയുടെ ആവശ്യത്തെ തുടര്‍ന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. നാളെ മറ്റൊരു ബഞ്ചിലാകും ഇനി കേസ് പരിഗണിക്കുക. ഇന്നലെ നടി ജഡ്ജിക്കെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച്‌ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കൃത്യമായ അന്വേഷണത്തിന് വിചാരണ കോടതി തടസ്സം നില്‍ക്കുന്നു. മെമ്മറി കാര്‍ഡിലെ കൃത്രിമത്വം വിചാരണക്കോടതി ജഡ്ജി മൂടിവെയ്ക്കാന്‍ ശ്രമിച്ചു. ഹൈക്കോടതി നിരീക്ഷണത്തില്‍ തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

പൂര്‍ണമായും പ്രതിഭാഗത്തിന് അനുകൂലമായാണ് ജഡ്ജ് പെരുമാറിയത്. വിചാരണ കോടതിയില്‍ നീതി ലഭിക്കുമെന്ന് ഭയമുണ്ടെന്നും അതിജീവിതയുടെ പരാതിയില്‍ പറഞ്ഞിരുന്നു. കോടതിയില്‍ നിന്ന് ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം നടത്തണം. അതിജീവിത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. ദൃശ്യങ്ങളിലെ കൃത്രിമത്വം അതിജീവിതയേയോ പ്രോസിക്യൂട്ടറേയോ അറിയിച്ചില്ല. രജിസ്റ്ററില്‍ രേഖപ്പെടുത്താത്തത് കൊണ്ട് ജഡ്ജിക്ക് കൃത്രിമത്വം കാണിക്കാന്‍ കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. വിചാരണ വേളയില്‍ വലിയ മാനസിക പീഡനമാണ് തനിക്ക് നേരെ ഉണ്ടായത്. പ്രതിഭാഗം അഭിഭാഷകര്‍ തന്റെ വ്യക്തിത്വത്തെ അധിക്ഷേപിച്ചു. എന്നാല്‍ ഒരു തവണ പോലും ജഡ്ജി ഇതിനെ എതിര്‍ത്തില്ലെന്നും അതിജീവിത റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...