തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് വിവാദ ഇടനിലക്കാരനായ നന്ദകുമാര്‍ : നടി പ്രിയങ്ക

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിച്ചത് വിവാദ ഇടനിലക്കാരനായ നന്ദകുമാറാണെന്ന് നടി പ്രിയങ്ക. തെരഞ്ഞെടുപ്പ് ചെലവുകള്‍ വഹിച്ചതും ഷിജു വര്‍ഗ്ഗീസിനെ പരിചയപ്പെടുത്തിയതും ഇയാള്‍ ആണെന്നും നടി അറിയിച്ചു. കൊല്ലം കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ സ്വന്തം വാഹനം കത്തിച്ച കേസില്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കിയ മൊഴിയിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തിലെ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിയായി കുണ്ടറയില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്.  ഇഎംസിസി ഡയറക്ടര്‍ ഷിജു എം.വര്‍ഗീസും ഡിഎസ്‌ജെപിയുടെ ബാനറില്‍ തന്നെയാണ് ഫിഷറീസ് മന്ത്രിയായിരുന്ന ജെ.മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിച്ചത്. പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെയും സ്ഥാനാര്‍ത്ഥികളുടെയും മൊഴി എടുക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ചാത്തന്നൂര്‍ എസിപി ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് പ്രിയങ്കയുടെ മൊഴിയെടുത്തത്. സ്ഥാനാര്‍ത്ഥിയാക്കിയതും തെരഞ്ഞെടുപ്പു ചെലവുകള്‍ വഹിച്ചതും വിവാദ ഇടനിലക്കാരന്‍ നന്ദകുമാറാണെന്ന് പ്രിയങ്ക പോലീസിനോട് പറഞ്ഞു. നന്ദകുമാറിന്റെ സഹായി ജയകുമാര്‍ വഴിയായിരുന്നു പണം നല്‍കിയത്. ഗൂഗിള്‍ പേ വഴി ഒന്നര ലക്ഷം രൂപയും നാല് ലക്ഷം രൂപ നേരിട്ടും ആണ് കൈമാറിയത്. ഏഴ് ലക്ഷം രൂപയാണ് മൊത്തം ചെലവ്. ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നല്ലത് ചെയ്യണമെന്ന് തോന്നിയത് കൊണ്ടാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറായതെന്നും അവര്‍ വ്യക്തമാക്കി.

ഷിജു എം. വര്‍ഗീസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ല. വാര്‍ത്തയിലൂടെയാണ് കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നത്. നന്ദകുമാര്‍ തനിക്ക് മാനസ്സികമായി ബുദ്ധിമുട്ടുണ്ടാക്കി. തന്റെ ഫോണ്‍ നമ്പര്‍ നന്ദകുമാര്‍ ബ്ലോക്ക് ആക്കി. തെരഞ്ഞെടുപ്പ് ചിലവ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കണക്കുകളെല്ലാം നന്ദകുമാറിന്റെ പക്കലാണ്. കണക്കുകള്‍ സംബന്ധിക്കുന്ന രേഖകള്‍ തനിക്ക് വേണമെന്നാവശ്യപ്പെട്ട് പാലാരിവട്ടം പോലീസിന് പരാതി നല്‍കിയിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...